തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ചു. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടിൽ കണ്ണൻ (35) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. മെഡിക്കൽ കോളജിലെ പഴയ എംആർഐ സ്കാനിങ് കേന്ദ്രത്തിനടുത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണന്റെ അച്ഛനെ നേരത്തെ ചികില്‍സയ്ക്കായി മെഡിക്കൽ കോളജിൽ കൊണ്ടുവന്നിരുന്നു. കണ്ണൻ രോഗിയോ കൂട്ടിരിപ്പുകാരനോ അല്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)