Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫാ. ജോൺ പനന്തോട്ടത്തിലിന്‌ മെൽബണിൽ ഹൃദ്യമായ സ്വീകരണം

ഫാ. ജോൺ പനന്തോട്ടത്തിലിന്‌ മെൽബണിൽ ഹൃദ്യമായ സ്വീകരണം

മെൽബൺ : സെന്റ്‌ തോമസ്‌ മെൽബൺ സിറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ഫാ. ജോൺ പനന്തോട്ടത്തിലിന്‌ മെൽബൺ എയർപ്പോർട്ടിൽ സ്വീകരണം നൽകി. മെൽബൺ രൂപതാധ്യക്ഷൻ ബിഷപ്പ്‌ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസീസ്‌ കോലഞ്ചേരി, ചാൻസിലർ ഫാദർ സിജീഷ്‌ പുല്ലൻകുന്നേൽ, എപ്പിസ്കോപ്പൽ വികാരി ഫാദർ വർഗ്ഗീസ്‌ വാവോലിൽ, പ്രൊക്യുറേറ്റർ ഡോ. ജോൺസൺ ജോർജ്ജ്‌, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ്‌, മെൽബൺ വെസ്റ്റ്‌ ഇടവക വികാരി ഫാദർ എബ്രഹാം കഴുന്നടിയിൽ, മെൽബൺ സൗത്ത്‌ ഈസ്റ്റ്‌ ഇടവക അസിസ്റ്റന്റ്‌ വികാരി ഫാദർ ജോയിസ്‌ കോലംകുഴിയിൽ സി.എം.ഐ, മെൽബൺ ക്നാനായ ഇടവക വികാരി ഫാദർ അഭിലാഷ്‌ കണ്ണംമ്പാടം, ഫാദർ വിൻസന്റ്‌ മഠത്തിപറമ്പിൽ സി.എം.ഐ, ഫാദർ അശോക്‌ അമ്പഴത്തിങ്കൾ,മെൽബണിലെ വിവിധ ഇടവകകളിലെ കൈക്കാരന്മാർ, യുവജന പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. 

സെന്റ് തോമസ് സിറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മെയ് 31 (ബുധനാഴ്ച) വൈകിട്ട് 5 മണിക്ക് മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡീ ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദേവാലയത്തിൽ വച്ച് നടക്കും.

സ്ഥാനാരോഹണ കർമങ്ങളിൽ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, സിറോ മലബാർ സഭയുടെ മറ്റു രൂപതകളിൽ നിന്നുള്ള പിതാക്കന്മാർ, ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള ബിഷപ്പുമാർ, മെൽബൺ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികരും അത്മായ പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com