Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമെൽബൺ സെന്റ് മേരിസ് ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: ഗീവർഗീസ് മാർ അപ്രേം

മെൽബൺ സെന്റ് മേരിസ് ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: ഗീവർഗീസ് മാർ അപ്രേം

മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരവും സ്ലാഘനീയവുമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം അറിയിച്ചു. അതിരൂപതയിലെ എല്ലാ ഇടവകകൾക്കും ഓരോ വീൽചെയറുകൾ നൽകി വലിയ ജീവകാരുണ്യ പദ്ധതിയാണ് മെൽബൺ ഇടവക നടപ്പാക്കുന്നതെന്നും പിതാവ് അറിയിച്ചു. 

മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ നൽകുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന “കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ” – ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലിശ്ശേരി കീനായി ക്നാനായ മലങ്കര കത്തോലിക്കാ ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ മലങ്കര ഫൊറോന വികാരി റവ: ഫാ: റെനി കട്ടേലിനും കല്ലിശ്ശേരി വിസിറ്റേഷൻ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ആൻസി ടോമിനും ഒരു വീൽചെയർ നൽകികൊണ്ടാണ് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം ആമുഖ സന്ദേശം നൽകി. പത്താം വാർഷികം ജനറൽ കൺവീനറും കെസിവൈഎൽ മുൻ അതിരൂപതാ പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു. ജീവകാരുണ്യ പദ്ധതിയുടെ ആദ്യ വീൽചെയർ കല്ലിശ്ശേരി ഇടവകയ്ക്ക് നൽകിയതിലുള്ള നന്ദിയറിയിക്കുകയും പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ പരിപാടികൾക്കും പ്രാർഥനാശംസകൾ നേരുന്നതായും മലങ്കര ഫൊറോനാ വികാരിയും കല്ലിശ്ശേരി ഇടവക വികാരിയുമായ ഫാ: റെനി കട്ടേൽ അറിയിച്ചു.

പത്താം വാർഷിക ആഘോഷ പരിപാടികൾ ഗംഭീരമാക്കുന്ന മെൽബൺ ഇടവകസമൂഹം ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് ക്നാനായ കത്തോലിക്കാ കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് റ്റോം കരികുളം അറിയിച്ചു. യുവജനങ്ങൾക്കും പുതിയ കനാനായ തലമുറയ്ക്കും  ലോകമെമ്പാടുമുള്ള ക്നാനായ കൂട്ടായ്മകൾക്കും ഏറെ പ്രചോദനം നൽകുന്ന ജീവകാരുണ്യപദ്ധതിക്കാണ് മെൽബൺ ഇടവക നേതൃത്വം നൽകുന്നതെന്ന് കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിൻ പാറയിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com