Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളാ പോലീസിൽ വൻ അഴിച്ചുപണിയ്‌ക്ക് സാധ്യത

കേരളാ പോലീസിൽ വൻ അഴിച്ചുപണിയ്‌ക്ക് സാധ്യത

തിരുവനന്തപുരം : കേരളാ പോലീസിൽ വൻ അഴിച്ചുപണിയ്‌ക്ക് സാധ്യത. 3 ഡിജിപിമാർ ബുധനാഴ്‌ച്ച വിരമിക്കും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ ആർ.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഡിജിപി അരുൺകുമാർ സിൻഹ എന്നിവരാണ് വിരമിക്കുന്നത്.

ഇവർ ഒഴിയുന്നതോടെ എഡിജിപിമാരായ കെ.പത്മകുമാർ, നിതിൻ അഗർവാൾ, ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഷെയ്ഖ് ദർബേഷ് സാഹിബ് എന്നിവർ ഡിജിപി റാങ്കിലേക്ക് ഉയരും. ഇവർ വഹിച്ച സ്ഥാനങ്ങളിലും ഒഴിവ് വരും. തുടർന്ന് എസ്പിമാരുടെ വിരമിക്കലോടെ ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെയുള്ളവരും മാറും.

3 ഡിജിപിമാരും 9 എസ്പിമാരുമുൾപ്പടെ വലിയൊരു ഉദ്യോഗസ്ഥ സംഘമാണ് ഈ മാസം 31-ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. അടുത്ത ജൂൺ മാസത്തിലാണ് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നത്.

അതേസമയം സംസ്ഥാന സർക്കാർ തയ്യാറാക്കിയ പട്ടികയിലെ ആദ്യ പേരുകാരായ നിതിൻ അഗർവാൾ, കെ.പത്മകുമാർ, ഷെയ്‌ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾക്കാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സാധ്യത ഉയരുന്നത്. ഇതെല്ലാം കൂടി പരിഗണിച്ചാകും സേനയിലെ പ്രധാന വകുപ്പുകളുടെ നേതൃസ്ഥാനത്തും ജില്ലാ പോലീസ് മേധാവിമാരിലും കാര്യമായ അഴിച്ചുപണി നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments