Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസോഷ്യൽ മീഡിയ താരവും നൃത്ത അദ്ധ്യാപികയുമായ കൃഷ്ണ പ്രിയ ഇനി ഓർമ; ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി...

സോഷ്യൽ മീഡിയ താരവും നൃത്ത അദ്ധ്യാപികയുമായ കൃഷ്ണ പ്രിയ ഇനി ഓർമ; ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ; കേസെടുത്ത് അന്വേഷണവുമായി പൊലീസ്

കൊടുങ്ങല്ലൂർ: സോഷ്യൽ മീഡിയാ താരവും നൃത്താധ്യാപികയുമായ തൃശൂർ ചാപ്പാറ സ്വദേശിനി കൃഷ്ണ പ്രിയ(29) ജീവനൊടുക്കി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലെത്തിയ കൃഷ്ണപ്രിയ ബുധനാഴ്ചയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. വീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വടക്കേക്കര സ്വദേശിയായ സനീഷിന്റെ ഭാര്യയായിരുന്നു കൃഷ്ണപ്രിയ. സനീഷ് വിദേശത്ത് ജോലി ചെയ്യുകയായാണ്. നൃത്താധ്യാപികയായ കൃഷ്ണപ്രിയ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിരവധി ഫോളോവേഴ്സുണ്ടായിരുന്നു. ഭർതൃവീട്ടുകാർക്ക് കൃഷ്ണ പ്രിയയുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നീരസമുണ്ടായിരുന്നു. എന്നാൽ ഭർത്താവ് സനീഷ് എതിരു നിന്നിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭർതൃ വീട്ടുകാരുമായി വാക്കു തർക്കമുണ്ടാകുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് പോരുകയുമായിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചതും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

റീൽസുകളിലൂടെയും ഫേസ്ബുക്ക്, യൂട്യൂബ്,ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നയാളായിരുന്നു കൃഷ്ണപ്രിയ. ‘Bablu Geechu’ എന്ന പേരിലാണ് കൃഷ്ണപ്രിയ നവമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്.

സമൂഹമാധ്യമങ്ങളിൽ കൃഷ്ണപ്രിയയുടെ അകാല വിയോഗത്തെ തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പോസ്റ്റുകൾ ആണ് പ്രചരിക്കുന്നത്. എഴുപതിനായിരത്തിൽപരം ഫോളോവേഴ്സ് ഉള്ള കൃഷ്ണപ്രിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ നല്ല സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. ചാപ്പാറ കോതായി ഗോപാലകൃഷ്ണന്റെ മകളാണ്. സംസ്കാരം ഇന്നു 2 ന് ഭർതൃ വീടായ വടക്കേക്കര പട്ടണം മുണ്ടിയറക്കലിൽനടന്നു. മക്കൾ: തൃദേവ്, ഭദ്ര

കൃഷ്ണ പ്രിയയുടെ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്നറിയുവാനായി കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments