തിരുവനന്തപുരം: മലയാളികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബക്രീദ് ത്യാഗത്തെയും സർവ്വശക്തനിലുള്ള ശാശ്വതമായ വിശ്വാസത്തെയും മഹത്വപ്പെടുത്തുന്ന ആഘോഷമെന്ന് ഗവർണർ പറഞ്ഞു. സാഹോദര്യത്തെയും സാമൂഹിക ഐക്യത്തെയും ഊട്ടിയുറപ്പിച്ച് സ്നേഹത്തിലൂടേയും ഐക്യത്തോടെയും നിലകൊള്ളാൻ ബലിപെരുന്നാൾ നമ്മെ പ്രചോദിപ്പിക്കട്ടെയെന്നും ആശംസയിൽ ഗവർണർ കൂട്ടിച്ചേർത്തു.
ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കുകൾക്കും അവധി ബാധകമാണ്. 28-ലെ അവധിക്കു പുറമെ, ബക്രീദ് ദിനമായ 29-നും അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെതുടർന്നാണ് പൊതു അവധി പ്രഖ്യാപിച്ചത്.