Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീം കോടതി

ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീം കോടതി

ഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി ആർ ​ഗവായ് അദ്ധ്യക്ഷനായ മൂന്നം​ഗ ബെഞ്ച് പ്രത്യേക സിറ്റിം​ഗ് നടത്തിയാണ് ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ രണ്ടം​ഗ ബെഞ്ചിന് അഭിപ്രായഭിന്നത ഉണ്ടായതിനാലാണ് വിശാല ബെഞ്ചിന് വിട്ടത്. ടീസ്റ്റയുടെ ഇടക്കാല ജാമ്യ ഹർജി ​ഗുജറാത്ത് ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ടീസ്റ്റയോട് കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയെന്ന പരി​ഗണന ആദ്യം നൽകുന്നു എന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി പറഞ്ഞത്. ഇടക്കാല ജാമ്യം നൽകിയാൽ എന്ത് അപായമാണുണ്ടാവുക എന്നും കോടതി ചോദിച്ചു.

​ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ച്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്. 2002 ലെ ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്നതും സാക്ഷികളെ സ്വാധീനിച്ചെന്നതുമാണ് ടീസ്റ്റക്കെതിരെയുള്ള കേസ്. കഴിഞ്ഞ വർഷം ജൂൺ 25 നാണ് ടീസ്റ്റയെ ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments