Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം കേസ്; ലോകായുക്ത പരിഗണിക്കുന്നത് മാറ്റിവയ്‌ക്കാൻ അപേക്ഷ നൽകി ഹർജിക്കാരൻ ;...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം കേസ്; ലോകായുക്ത പരിഗണിക്കുന്നത് മാറ്റിവയ്‌ക്കാൻ അപേക്ഷ നൽകി ഹർജിക്കാരൻ ; നീക്കം തിങ്കളാഴ്ച വാദം കേൾക്കാനിരിക്കെ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം സംബന്ധിച്ച കേസ് ലോകായുക്ത പരിഗണിക്കുന്നത് മാറ്റിവയ്‌ക്കാൻ അപേക്ഷ നൽകി ഹർജിക്കാരൻ. മൂന്ന് അംഗ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കാനിരിക്കെ കേസ് മാറ്റണമെന്നാണാവശ്യം. അഭിഭാഷകൻ പി. സുബൈർകുഞ്ഞാണ് ലോകയുക്തയ്‌ക്ക് അപേക്ഷ നൽകിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് നാളെ വാദം കേൾക്കാനിരിക്കെയാണ് ഹർജിക്കാരന്റെ ആവശ്യം. കേസ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരന്റെ തലസ്ഥാനത്തെ അഭിഭാഷകൻ പി. സുബൈർകുഞ്ഞാണ് ലോകയുക്തയ്‌ക്ക് അപേക്ഷ നൽകിയത്. കേസിന്റെ സാധുത സംബന്ധിച്ച് മൂന്ന് അംഗ ബെഞ്ച് ഒരു വർഷം മുൻപ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുൾ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹർജിക്കാരൻ R.S.ശശികുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ തീർപ്പാകാത്തതിനെ തുടർന്നാണ് കോടതിയുടെ നിർദ്ദേശാനുസരണം നാളത്തെ കേസ് മാറ്റിവയ്‌ക്കാൻ ലോകായുക്തയ്‌ക്ക് അപേക്ഷ സമർപ്പിച്ചത്.

കേസ് പരിഗണിച്ച ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ലോകയുക്തയ്‌ക്ക് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഇക്കാര്യത്തിൽ നേരിട്ട് നിർദ്ദേശം നൽകിയിരുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ -അൽ- റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments