പ്രാഗ്: ലോക പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദി അൺബെറയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ് ദി ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ. 1979ൽ ചെക്ക് പൌരത്വം നിഷേധിച്ചതോടെ ഫ്രാൻസില്‍ അഭയം തേടുകയായിരുന്നു. തുടർന്ന് 2019ൽ ചെക്ക് സർക്കാർ മിലൻ കുന്ദേരയെ നേരിട്ട് കണ്ട് പൗരത്വം നൽകി.



