Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

വേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

റിയാദ്: സൗദിയിൽ വേനൽ ചൂട് വീണ്ടും ശക്തമാകുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പകൽ താപനില 48 ഡിഗ്രി വരെ ഉയർന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണകാറ്റും വീശിയടിക്കുന്നുണ്ട്. ചൂടിന് ശമനമാകുന്നത് വരെ ഉച്ച സമയത്തെ യാത്ര ഒഴിവാക്കാൻ കാലാവസ്ഥ വിദഗ്ധർ നിർദേശം നൽകി. കിഴക്കൻ പ്രവിശ്യ, മദീന, മക്ക, റിയാദ് പ്രവിശ്യകളിലാണ് ശക്തമായ വേനൽ ചൂട് അനുഭവപ്പെട്ടു വരുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പകൽ താപനില 48 ഡിഗ്രി വരെ ഉയർന്നു.

ശക്തമായ ചൂടിനൊപ്പം ഉഷ്ണകാറ്റും അനുഭവപ്പെട്ടു വരുന്നുണ്ട്. കാറ്റനുഭവപ്പെടുന്ന ഉച്ച സമയങ്ങളിൽ യാത്രയും മരുഭൂമി വാസങ്ങളും ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥ വിദഗ്ദർ നിർദേശം നൽകി. ഉയർന്ന താപനിലയിൽ വീശിയടിക്കുന്ന കാറ്റിൽ പൊടിപടലങ്ങളും വിഷവാതകങ്ങളും കൂടിയ തോതിൽ അടങ്ങിയിരിക്കും. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും ഒപ്പം അപകടങ്ങൾക്കും കാരണമാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. എന്നാൽ അൽ ബാഹഹ, അൽ ഖസീം, അബഹ ഭാഗങ്ങളിൽ മഴയും കോടമഞ്ഞും അടങ്ങുന്ന തണുപ്പ് കാലവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ താപന നില 20നും 22നും ഇടയിലാണ് രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments