പെർത്ത് : വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും മേയ് 20ന് നടന്നു.പ്രസിഡന്റ് പോളി ചെമ്പൻന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജിജോ ജോസഫ് വാർഷിക റിപ്പോർട്ടും ട്രഷറർ പ്രബിത് പ്രംരാജ് വാർഷിക കണക്കുകളും അവതരിപ്പിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള 22 അംഗ കമ്മിറ്റിയിൽനിന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ജോജി തോമസ് സെക്രട്ടറി നിജോ പോൾ ട്രഷറർ അനീഷ് ലൂയിസ് വൈസ് പ്രസിഡന്റ് ശ്രീലേഖ ശ്രീകുമാർ ജോയിൻ സെക്രട്ടറി ജിസ്മോൻ ജോസ് പി ആർ ഓ പ്രബിത് പ്രേം രാജ്,പ്രമോദ് തോമസ്.സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം കഴിഞ്ഞ വർഷം കേരളത്തിൽ 26 വീൽചെയറുകൾ വളരെ നിർദ്ധനരായ ശാരീരിക വൈകല്യമുള്ളവരെ കണ്ടെത്തി അവർക്ക് നേരിട്ട് നൽകുകയുണ്ടായി.