ബ്രിസ്‌ബെൻ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇപ്സ്വിച് മലയാളികൾ അനുശോചന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരും പങ്കടുത്തു. ജന ഹൃദയങ്ങളിൽ എന്നും നില നിൽക്കുന്ന നല്ല ഓർമ്മകൾ ബാക്കി വച്ച് വിടവാങ്ങിയ ഉമ്മൻചാണ്ടിയുടെ നിര്യാണം മലയാളികൾക്കും, കേരള രാഷ്ട്രീയത്തിനും തീരാ നഷ്ടം ആണെന്ന് യോഗം വിലയിരുത്തി . ബിജു പന്നാപാറ, ഷാർലെട് പുതുശേരി , സേവ്യർ മാത്യു , ജോണി ജോർജ് , ബേസിൽ ജോർജ് എന്നിവർ പരുപാടികൾക്കു നേതൃതം നൽകി.
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ചു
RELATED ARTICLES



