Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒമാൻ കവയിത്രി ഹിലാല അൽ ഹമദാനി നിര്യാതയായി

ഒമാൻ കവയിത്രി ഹിലാല അൽ ഹമദാനി നിര്യാതയായി

മസ്ക്കറ്റ്: ഒമാനിലെ യുവ കവയിത്രി ഹിലാല അല്‍ ഹമദാനി അന്തരിച്ചു. ഇന്ന് പുലർച്ചെ പക്ഷാഘാതത്തെ തുടർന്നാണ് ഹിലാല അൽ ഹമദാനി മരണപ്പെട്ടത്. മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജന്മം നൽകിയിരുന്നു. പ്രസവത്തിന് പിന്നാലെയാണ് ഹിലാലയ്ക്ക് പക്ഷാഘാതം ഉണ്ടായത്.

ഹിലാലയുടെ മരണവാർത്ത ഒമാൻ സാംസ്ക്കാരികമേഖലയെയും സാഹിത്യലോകത്തെയും ദുഃഖത്തിലാഴ്ത്തി. ഹിലാലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്. അബുദാബിയില്‍ നടന്ന ‘മില്യണ്‍സ് പൊയറ്റ്’ മത്സരത്തിന്റെ രണ്ടാം പതിപ്പില്‍ ഹിലാല പങ്കെടുത്തിരുന്നു. സുല്‍ത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല.

പിതാവിന്‍റെ വഴി പിന്തുടർന്നാമ് ഹിലാല അൽ ഹമദാനി കവിത എഴുത്തിലേക്ക് എത്തുന്നത്. വാക്ചാതുര്യത്തിലും നബാത്തി കവിതയിലും മികവ് പുലർത്തിയ ആളാണ് ഹിലാലയുടെ പിതാവ്. ഹൈസ്കൂൾ കാലഘട്ടം മുതൽ ഹിലാല ശ്രദ്ധേയമായ കവിതകൾ എഴുതിത്തുടങ്ങി. ഒമാനിൽ ഏറെ ആരാധകരുള്ള യുവ കവയിത്രിയായിരുന്നു ഹിലാല. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹിലാല നബതി കവിതയിൽ സജീവമായി.

മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, അൽ ഹംദാനി തന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിൽ കുഞ്ഞഇന് ജന്മം നൽകിയെന്ന വാർത്ത പങ്കുവെച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments