Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമെൽബണിൽ ഇടവകദിനവും കൂടാരയോഗവാർഷികവും ഓഗസ്റ്റ് അഞ്ചിന്

മെൽബണിൽ ഇടവകദിനവും കൂടാരയോഗവാർഷികവും ഓഗസ്റ്റ് അഞ്ചിന്

മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഈ വർഷത്തെ ഇടവകദിനവും കൂടാരയോഗവാർഷികവും അതിവിപുലമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് മാസം അഞ്ചിന്  രാവിലെ 10.30 മുതൽ 5 മണി വരെ, നോബിൾ പാർക്ക് സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിലാണ് പാരമ്പര്യം തലമുറകളിലേക്ക് എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചു, ഇടവകദിനം സംഘടിപ്പിക്കുന്നത്. 

ഇടവകദിനത്തിനോടനുബന്ധിച്ചു, ക്നാനായ തനത് കലാരൂപമായ മാർഗ്ഗംകളിയുടെ മെഗാ അവതരണം, ഇടവകയിലെ കുട്ടികളും, മുതിർന്നവരും ചേർന്ന് നടത്തുന്നു. 40ഓളം മാർഗ്ഗംകളിക്കാർ അവരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തുകയാണ്. 

മെൽബണിൽ ആവേശപൂർവ്വം നടത്തിയ ക്നാനായ കർഷകശ്രീ മത്സര വിജയികളെ, ഈ വേദിയിൽ വെച്ച് പ്രഖ്യാപിക്കുകയും, മത്സരവിജയികൾക്കുള്ള അവാർഡുകളും, മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും, വിതരണം ചെയ്യുകയും ചെയ്യും. 

വിവിധ കൂടാരയോഗങ്ങളിലായി, ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും, പത്താം വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി, അഹോരാത്രം പരിശ്രെമിക്കുകയും ചെയ്ത, മുഴുവൻ കൂടാരയോഗം ഭാരവാഹികളെയും, ഈ വേദിയിൽ വെച്ച് ആദരിക്കും. 

സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വളർച്ചയ്ക്കും, ഇടവകയിലെ കുട്ടികളുടെ ആത്മീയമായ വളർച്ചയ്ക്കും, വേദപാഠക്ലാസ്സുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഇടവകയുടെ മതബോധന ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്ന എല്ലാ വേദപാഠ അധ്യാപകരെയും, ഇടവകദിനത്തിനോടനുബന്ധിച്ചു വേദിയിൽ ആദരിക്കും. 

മെഗാ മാർഗ്ഗംകളി കൂടാതെ, ഇടവകാംഗങ്ങൾക്കായി ഐസ് ബ്രെക്കിങ്, കുട്ടികൾക്കായി പ്രെത്യേക പരിപാടികൾ, സ്നേഹവിരുന്ന് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, ഇടവകദിനം കോർഡിനേറ്റർമാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. 

പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന, ഈ വർഷത്തെ ഇടവകദിനത്തിലും കൂടാരയോഗവാർഷികത്തിലും പങ്കെടുക്കുവാനും, മെഗാ മാർഗ്ഗംകളിയ്ക്കും അരങ്ങേറ്റത്തിനും സാക്ഷികളാകുവാനും, നമ്മുടെ ഇടവകയ്ക്കായി സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കൂടാരയോഗം ഭാരവാഹികളെയും, വേദപാഠ അധ്യാപകരെയും, ആദരിച്ചു, സ്നേഹോപഹാരങ്ങൾ സമ്മാനിക്കുവാനും, ക്നാനായ കർഷകശ്രീ മത്സരവിജയികളെ അനുമോദിക്കുവാനും, എല്ലാ ഇടവകാംഗങ്ങളെയും ഏറ്റവും സ്നേഹപൂർവ്വം, നോബിൾ പാർക്ക് സെന്റ് ആന്റണീസ് പള്ളിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നുവെന്നു, ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com