ഹൈദരാബാദ്: വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദർ (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്–ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദർ സാംസ്കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 1997ൽ ഗദ്ദറിന് അഞ്ജാതരുടെ വെടിയേറ്റിരുന്നു. 2010 വരെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഗദ്ദർ. 2017 ൽ മാവോയിസ്റ്റ് ബന്ധം പൂർണമായും വിച്ഛേദിച്ച ഗദ്ദർ തെലങ്കാനയുടെ രൂപീകരണത്തിനായി ശക്തമായി വാദിച്ച വ്യക്തിയാണ്. ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നു കഴിഞ്ഞമാസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.