Thursday, January 2, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡൽഹി എയിംസിൽ തീപിടിത്തം; രോ​ഗികളെ ഒഴിപ്പിച്ചു

ഡൽഹി എയിംസിൽ തീപിടിത്തം; രോ​ഗികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപിടിത്തം. അത്യാഹിത വിഭാ​ഗത്തിന് സമീപമുളള എൻഡോസ്കോപ്പി മുറിക്ക് ആണ് തീപിടിച്ചത്. അ​ഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

അപകടത്തെ തുടർന്ന് രോ​ഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ആളപായമില്ലെന്നാണ് വിവരം. അ​ഗ്നിശമന സേന എത്തിയതിന് ശേഷമാണ് ജീവനക്കാരേയും രോ​ഗികളേയും സുരക്ഷിതരായി പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എൻഡോസ്കോപ്പി റൂം.

തീ നിയന്ത്രണവിധേയമാണ്. സ്ഥിതി​ഗതികൾ വിലയിരുത്താൻ എയിംസ് ഡയറക്‌ടർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അടിയന്തര പരിശോധനക്ക് എത്തുന്ന രോ​ഗികളോട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് പോകാൻ ഡൽഹി എയിംസ് അധികൃതർ ആവശ്യപ്പെട്ടു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com