Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്കൗട്ട്​ ജംബോരിയിലേക്ക്​ സൗദിയിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളും

സ്കൗട്ട്​ ജംബോരിയിലേക്ക്​ സൗദിയിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളും

പത്തനംതിട്ട: ദക്ഷിണ കൊറിയയിലെ സോളിൽ നടക്കുന്ന 25 ാമത്​ ​ലോക സ്കൗട്ട്​ ജംബോരിയിലേക്ക്​ രാജ്യ​ത്തെ പ്രതിനിധീകരിച്ച്​ സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന്​ 29 ക​ുട്ടികളും പ​ങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്​ പുറമെയാണിത്​. 13 സംസ്ഥാനങ്ങളിൽ നിന്നായി 11 പെൺകുട്ടികളും 18 ആൺകുട്ടികളും ഉണ്ട്​.​ കേരളത്തിൽ നിന്ന്​ 15 കുട്ടികളാണ്​​​. ക്യാമ്പിന്​ മുന്നോടിയായി സൗദിയിലെ വിവിധ സ്കൂളുകളിൽ ക്യാമ്പ് നടത്തിയിരുന്നു. വേനൽക്കാല അവധിക്ക്​ നാട്ടിലെത്തിയ കുട്ടികൾക്ക്​ വാഗമണ്ണിൽ നാല്​ ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. മൂന്ന്​ വർഷത്തെ പ്രവൃത്തി പരിചയവും സ്​കൗട്ടിങിലെ തൃതീയ സ്വാപാൻ അവാർഡ്​ നേടിയവരുമാണ്​ ലോക ജംബോരിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. നാലു വർഷത്തിൽ നടക്കുന്ന ലോക സ്കൗട്ട്​മേളയിൽ 14 – 17നുംമധ്യ പ്രായമുള്ള കുട്ടികളാണ്​ പ​ങ്കെടുക്കുന്നത്​. ഇപ്രാവശ്യം 179 രാജ്യങ്ങളിൽ നിന്നായി 43,000 കുട്ടികളാണ്​ സോളിൽ എത്തിച്ചേർന്നത്​.

ഭാരത്​ സ്​കൗട്ട്​ ആന്‍റ്​ ഗെഡ്​സ്​ അധികൃതർ, ജംബോരിയിലേക്ക് പുറപ്പെട്ട കുട്ടികൾക്ക്​​ യൂനിഫോം ഉ​ൾപ്പെടെ കിറ്റുകൾ കൊച്ചി വിമാനത്താവളത്തിൽ കൈമാറിയിരുന്നു. സാമൂഹ്യ ജീവിതം, പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യുന്നത്​, ട്രക്കിങ്​, ജല വിനോദം ഉൾപ്പെടെ സാഹസിക പരിപാടികൾ, ​കലാ കായിക സംാസ്കാരിക കൈമാറ്റം, വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക തുടങ്ങിയവ ഇതിന്‍റെ ജംബോരിയുടെ ഭാഗമായി നടക്കും. ലോക സ്കൗട്ട്​ മേള ജീവിതത്തിൽ പുതിയ പാഠങ്ങൾ പകർന്നു നൽകുന്നെന്നും പ്രതികൂല കാലാവസ്ഥയിൽ ജീവിതം മു​ന്നോട്ട്​ നയിക്കാനും മറ്റുള്ളവരുമായി ഇടപെടാനും ക്യാമ്പ് സഹായിക്കുന്നു​ണ്ടെന്നും ക്യാമ്പ് ​അംഗമായ ആയിഷ ബാനു പറഞ്ഞു. ​

ലോക സ്കൗട്ട്​ ​മേളക്ക്​ ഇത്​ രണ്ടാംതവണയാണ്​ ദക്ഷിണ കൊറിയ ആതിഥ്യം വഹിക്കുന്നത്​. 12 ദിവസത്തെ മേളക്ക്​ശേഷം ഈമാസം 15ന്​ വിദ്യാർതഥികൾ കൊച്ചിയിൽ തിരിച്ചെത്തും. സ്കൂളുകൾ തുറക്കുന്ന മുറക്ക്​ അവർ പിന്നീട്​ കുടുംബത്തോടൊപ്പം സൗദിയിലേക്ക്​ പുറപ്പെടും. ഇതിനി​ടെ സോളിൽ കൊടുംചൂടും കൊടുംകാറ്റും നൂറോളം കുട്ടികളിൽ സ്ഥിരികരിച്ച കോവിഡും മേളയെ ബാധിച്ചു. ചീഫ്​ കമീഷണർ ഷെമീർ ബാബു, സെക്രട്ടറി വിനോ മാത്യു, ട്രഷറർ സവാദ്​ തുടങ്ങി ആറ്​ ഒഫീഷ്യൽസും ഒപ്പമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com