Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു

നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു

നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. നടൻ തന്നെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസ്സു പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കനേഡയൻ പൗരത്വത്തിന്റെ പേരിൽ വലിയ രീതിയിലുളള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് അക്ഷയ് കുമാർ. 2011 ൽ തന്റെ 44 ാം വയസ്സിലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന താരം  ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.

സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ൽ കാനഡയിൽ അധികാരത്തിലെത്തിയ കൺസർവേറ്റീസ് ഗവൺമെന്റാണ് അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വം സമ്മാനിച്ചത്. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാരിന്റെ ഇന്ത്യൻ പൗരത്വവും നഷ്ടമാകുകയായിരുന്നു. 12 വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം വീണ്ടും ലഭിക്കുന്നത്.

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട സമയത്താണ് അക്ഷയ് കുമാർ കാനഡയ്ക്കു പോകുന്നതും കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നതും. കഴിഞ്ഞ വർഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2019ൽ ഇന്ത്യൻ പൗരത്വത്തിനായി നടൻ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങൾ കാരണം നടപടികൾ നീണ്ടുപോയി.

‘‘ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും. 1990-കളില്‍ കരിയര്‍ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 ഓളം സിനിമകളാണ് ആ കാലയളവില്‍ തിയറ്ററുകളില്‍ പരാജയം നേരിട്ടത്.’’–അക്ഷയ് കുമാർ ഒരഭിമുഖത്തിൽ പറഞ്ഞു.

സിനിമകളുടെ മോശം ബോക്‌സ് ഓഫിസ് പ്രകടനമാണ് കനേഡിയന്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘‘എന്റെ സിനിമകള്‍ വര്‍ക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വര്‍ക്ക് ചെയ്യണമല്ലോ എന്ന് ഞാന്‍ കരുതി. പലരും വിദേശത്ത് ജോലി തേടി പോകുന്നുണ്ട്. അങ്ങനെ ജോലിക്കായി കാനഡയിൽ പോകാൻ തീരുമാനിച്ചു. എന്റെ സുഹൃത്ത് കാനഡയിലാണ്. അങ്ങനെ ഞാന്‍ കാനഡയിലേക്ക് പോകുകയായിരുന്നു.

പിന്നാലെ എന്റെ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. എന്റെ സുഹൃത്ത് പറഞ്ഞു, ‘‘തിരിച്ചു പോകൂ, വീണ്ടും ജോലി ആരംഭിക്കൂ’’ എന്ന്. എനിക്ക് കുറച്ച് സിനിമകള്‍ ലഭിച്ചു. പാസ്പോര്‍ട്ട് ഉണ്ടെന്ന കാര്യം പോലും ഞാന്‍ മറന്നു. ഈ പാസ്പോര്‍ട്ട് മാറ്റണമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.’’– അക്ഷയ് കുമാര്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com