Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധിക്കേണ്ട; കായിക ക്ഷമതാ പരീക്ഷയ്‌ക്കിടെയുള്ള ‘തോന്നിവാസം’ നിർത്തലാക്കണമെന്ന് കോടതി

വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധിക്കേണ്ട; കായിക ക്ഷമതാ പരീക്ഷയ്‌ക്കിടെയുള്ള ‘തോന്നിവാസം’ നിർത്തലാക്കണമെന്ന് കോടതി

ജയ്പൂർ: കായിക ക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ നെഞ്ചളവ് രേഖപ്പെടുത്തുന്ന രീതിയെ വിമർശിച്ച് രാജസ്ഥാൻ ഹൈക്കോടതി. സ്ത്രീകളുടെ ഫിസിക്കൽ എക്‌സാമിനേഷൻ പാസാകുന്നതിന് വേണ്ട മാനദണ്ഡങ്ങളിലൊന്നായി നെഞ്ചളവ് കണക്കാക്കുന്നതിനെയാണ് കോടതി അപലപിച്ചത്. ഇത് തോന്നിവാസവും നിഷ്ഠൂരവുമാണെന്നും സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കുന്നതാണെന്നും രാജസ്ഥാൻ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശ്വാസകോശത്തിന്‌റെ ക്ഷമത അളക്കുന്നതിനായി ബദൽ മാർഗം കണ്ടെത്തണമെന്നും ഇതിനായി വിദഗ്ധരുടെ അഭിപ്രായം തേടണമെന്നും കോടതി നിർദേശിച്ചു. വനിതാ ഉദ്യോഗാർത്ഥികൾ ഇത്തരത്തിൽ അപമാനം നേരിടുന്നത് തടയാൻ നടപടിയുണ്ടാകണമെന്നാണ് കോടതിയുടെ നിർദേശം. ഫോറസ്റ്റ് ഗാർഡിന് വേണ്ട കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത മൂന്ന് വനിതാ ഉദ്യോാർത്ഥികളുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കായിക ക്ഷമതാ പരീക്ഷ പാസാകുന്നതിന് വേണ്ട എല്ലാ കടമ്പകളും വിജയിച്ചിട്ടും നെഞ്ചളവിന്‌റെ പേരിൽ ടെസ്റ്റിൽ പരാജയപ്പെട്ട ഉദ്യോഗാർത്ഥികളായിരുന്നു ഹർജിക്കാർ.

ഇതിനോടകം നടന്നുകഴിഞ്ഞ റിക്രൂട്ട്‌മെന്റുകളിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭാവിയിൽ നടക്കാനിരിക്കുന്ന കായിക ക്ഷമതാ പരീക്ഷകളിൽ ജാഗ്രത സ്വീകരിക്കണമെന്ന് നിർദേശിച്ചു. ഫോറസ്റ്റ് ഗാർഡോ അല്ലെങ്കിൽ മറ്റേതൊരു പോസ്റ്റുമാകട്ടെ, ഇത്തരത്തിൽ സ്ത്രീകളുടെ നെഞ്ചളവ് മാനദണ്ഡമാക്കരുത്. ആർട്ടിക്കിൾ 14ലും 21ലും ഉറപ്പുനൽകുന്ന സ്വകാര്യതയ്‌ക്കുള്ള അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ഉദ്യോഗാർത്ഥിനികളുടെ ഹർജി കോടതി തള്ളുകയാണ് ചെയ്തത്. മൂന്ന് പേരുടെയും ശ്വാസകോശ ക്ഷമത പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ തീരുമാനം. റിക്രൂട്ട്‌മെന്റിന് നിർദേശിക്കുന്ന ശ്വാസകോശ ക്ഷമത തങ്ങൾക്കുണ്ടെന്നായിരുന്നു വനിതാ ഉദ്യോഗാർത്ഥികൾ കോടതിയിൽ വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എയിംസിലെ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടു.

രണ്ട് പേർക്ക് നോർമൽ കണ്ടീഷനിൽ ആവശ്യമുള്ളതിനേക്കാൾ കുറവും, ഒരാൾക്ക് എക്‌സ്പാൻഡഡ് കണ്ടീഷനിൽ ആവശ്യമുള്ളതിനേക്കാൾ കുറവുമായിരുന്നു അളവെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് ഉദ്യോഗാർത്ഥിനികളുടെ ഹർജി തള്ളിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments