Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതരൂർ വേണമെന്ന് നിലപാടെടുത്തത് സോണിയയും ഖർഗെയും

തരൂർ വേണമെന്ന് നിലപാടെടുത്തത് സോണിയയും ഖർഗെയും

ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപനം വന്നതോടെ വലിയ ശ്രദ്ധ നേടിയതും ചർച്ചയായതും ശശി തരൂരിന്റെ അംഗത്വമാണ്. കേരളത്തിൽ നിന്നുള്ള രമേശ് ചെന്നിത്തലയെ അടക്കം പിന്തള്ളി ശശി തരൂരിന് പ്രവർത്തക സമിതിയിൽ അംഗമാകാനായത് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതുകൊണ്ട് മാത്രമല്ല, അതിനൊപ്പം ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരായ മത്സരത്തിൽ ആയിരത്തിലേറെ വോട്ട് നേടിയെന്നത് കൂടിയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതോടുകൂടി ദേശീയ തലത്തിൽ വലിയ പിന്തുണയാണ് ശശി തരൂരിനുള്ളത്. ഈ പിന്തുണ നേതൃത്വത്തിനും കണ്ടില്ലെന്ന് നടിക്കാനായില്ല.

പ്രവർത്തക സമിതിയിൽ തരൂർ വേണമെന്ന് രണ്ട് പേരാണ് നിർദ്ദേശിച്ചത്. ഒന്ന് സോണിയ ഗാന്ധിയും രണ്ടാമത്തെയാൾ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും. പാർട്ടിയിൽ ജനാധിപത്യം ഉറപ്പാക്കാൻ മത്സരിച്ച തരൂരിനെ ഒഴിവാക്കുന്നത് ദേശീയതലത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുമെന്ന് നേതൃത്വം വിലയിരുത്തി. സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും തരൂരിനെ സ്ഥിരം അംഗമാക്കണമെന്ന നിലപാട് സ്വീകരിച്ചു. അതോടെ കേരളത്തിൽ നിന്ന് തരൂർ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ ഒരേ സമുദായത്തിലെ മൂന്നു പേർ അംഗങ്ങൾ ആകും എന്ന സ്ഥിതിയുണ്ടായി. കെസി വേണുഗോപാൽ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനാൽ രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായി നിശ്ചയിക്കുകയായിരുന്നു.

പ്രവർത്തന പരിചയവും യുവസാന്നിധ്യവും ഒരു പോലെ ഉറപ്പാക്കിയാണ് കോൺഗ്രസ് പ്രവർത്തകസമിതി നിശ്ചയിച്ചത്. സമിതിയിൽ സ്ഥിരം ക്ഷണിതാക്കൾക്കും തുല്യ പങ്കാളിത്തമുണ്ടെന്നും വീരപ്പെ മൊയ്ലി, ഹരീഷ് റാവത്ത് തുടങ്ങിയവർ സ്ഥിരം ക്ഷണിതാക്കളാണെന്നും നേതാക്കൾ വിശദീകരിക്കുന്നു. എ. കെ ആൻറണി ഒഴിയാനുള്ള താല്പര്യം അറിയിച്ചെങ്കിലും ഉമ്മൻചാണ്ടിയും ഇല്ലാത്ത സാഹചര്യത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് പുതിയൊരാളെ കണ്ടെത്തുകയെന്നത് പ്രയാസമായിരുന്നു. ആൻറണിക്ക് പകരം മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് ചർച്ചയ്ക്ക് വന്നത്.  മൻമോഹൻസിംഗ്, അംബികാ സോണി തുടങ്ങിയർ തുടരുമ്പോൾ എകെ ആൻറണിയും സമിതിയിലുണ്ടാകണം എന്ന താല്പര്യം ഒടുവിൽ നേതൃത്വം പ്രകടിപ്പിച്ചു. പരമാവധി വിവാദങ്ങൾ ഒഴിവാക്കാനും ഐക്യം നിലനിറുത്താനുമുള്ള താല്പര്യമാണ് പ്രവർത്തകസമിതി രൂപീകരണത്തിൽ കാണുന്നത്. രാജസ്ഥാനിൽ ഐക്യം ഉറപ്പാക്കി വിജയിപ്പിക്കാനാണ് സച്ചിൻ പൈലറ്റിനെ ഉൾപ്പെടുത്തിയത്. ജി 23 നേതാക്കളെ പരിഗണിച്ചപ്പോഴും പ്രവർത്തക മിതിയിലെ മേൽക്കൈ നിലവിലെ നേതൃത്വം ഉറപ്പാക്കിയിട്ടുണ്ട്. പകുതി പുതുമുഖങ്ങൾ വേണം എന്ന എഐസിസി സമ്മേളനത്തിലെ വികാരം അതേപടി നടപ്പായില്ല. 15 വനിതകൾക്കും ഇടം നല്കുന്നതാണ് കോൺഗ്രസിൻറെ പുതിയ സമിതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments