Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമെൽബണിൽ ക്നാനായ കർഷകശ്രീ മൽസരം വിജയികളെ പ്രഖ്യാപിച്ചു

മെൽബണിൽ ക്നാനായ കർഷകശ്രീ മൽസരം വിജയികളെ പ്രഖ്യാപിച്ചു

മെൽബൺ: മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവകയിലെ ഏറ്റവും നല്ല കൃഷിക്കാരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി, ഇടവകതലത്തിൽ സംഘടിപ്പിച്ച  “ക്നാനായ കർഷകശ്രീ മൽസരം” വിജയികളെ പ്രഖ്യാപിച്ചു. 

ആവേശം വാനോളമുയർത്തിയ കർഷകശ്രീ മത്സരത്തിൽ, സജിമോൻ – അജിമോൾ വയലുങ്കൽ ഫാമിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോമോൻ – ജയ കുഴിപ്പിള്ളിൽ ഫാമിലി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജെയിംസ് – ഷൈനി മണിമല ഫാമിലിയും, ലിൻസ് – ഷെറിൻ മണ്ണാർമറ്റത്തിൽ ഫാമിലിയും മൂന്നാം സ്ഥാനം പങ്കിട്ടു. 

മൽസര വിജയികൾക്ക്, എഎൽഎസ് മോർട്ട്ഗേജ് സൊലൂഷൻസ് സ്പോൺസർ ചെയ്തിരിക്കുന്ന $301, $201, $101 എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ നൽകി. വിജയികൾക്ക്, ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, എഎൽഎസ്   മോർട്ട്ഗേജ് സൊലൂഷൻസ് മാനേജിങ് ഡയറക്ടർ ആൻഡ്രുസ് ഹൃദയദാസൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും, പ്രോത്സാഹനസമ്മാനങ്ങളും നൽകി. 

ബിജു ചാക്കോച്ചൻ പഴയിടത്ത്,  ഷിജു കെ ലൂക്കോസ് കുരിയത്തറ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ജോമോൻ കുളഞ്ഞിയിൽ, ലാൻസ്‌മോൻ വരിക്കാശ്ശേരിൽ, ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ ലൂക്കോസ് കുരിയത്തറ, ജോൺ തൊമ്മൻ നെടുംതുരുത്തിയിൽ, ഷാജി കൊച്ചുവേലിക്കകം എന്നിവർ ജഡ്ജിങ്ങിനു നേതൃത്വം നൽകി.

 ഓസ്ട്രേലിയയിലും, കൃഷിക്കായി സമയം കണ്ടെത്തുന്നവരെ, തീർച്ചയായും അഭിനന്ദിക്കണ്ടിയിരിക്കുന്നുവെന്നും, ഇനിയും ഒരുപാടുപേർ, ഈ മത്സരത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു, തങ്ങളുടെ  വീടുകളിൽ കൃഷി ചെയ്യുവാനായി മുന്നോട്ടുവരട്ടെയെന്നും, ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ ആശംസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments