Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപെരുമ്പാവൂര്‍ നഗരത്തില്‍ 500 പുലികള്‍; പവിഴം അരിക്കാരന്‍ ഗ്രൂപ്പിന്റെ ഉജ്ജ്വലമായ ഓണാഘോഷം

പെരുമ്പാവൂര്‍ നഗരത്തില്‍ 500 പുലികള്‍; പവിഴം അരിക്കാരന്‍ ഗ്രൂപ്പിന്റെ ഉജ്ജ്വലമായ ഓണാഘോഷം

കൊച്ചി: പവിഴം അരിക്കാരന്‍ ഗ്രൂപ്പിന്റെ 31ാമത് വാര്‍ഷികത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി പെരുമ്പാവൂര്‍ നഗരത്തില്‍ പുലികളിറങ്ങി. 500പേര്‍ പങ്കെടുക്കുന്ന പുലികളിയാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്‍ പ്രതിനിധികള്‍ പുലികളി നിരീക്ഷിക്കുന്നതിന് എത്തിയിട്ടുണ്ട്.

വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പ് സ്ഥാപകന്‍ എന്‍ വി പാപ്പച്ചന്റെ സ്മരണക്കായി രൂപീകരിച്ച മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രണ്ടു കോടിയിലധികം രൂപ ചെലവഴിച്ച് ഈ വര്‍ഷം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുന്‍ നിയമസഭ സ്പീക്കര്‍ പി പി തങ്കച്ചന്‍ നിര്‍വഹിക്കും. അഡ്വ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അദ്ധ്യക്ഷനായിരിക്കും.

5000 പേര്‍ക്കുള്ള ഓണക്കിറ്റ് വിതരണം, ചികിത്സാ സഹായ പദ്ധതി, ഭവന നിര്‍മ്മാണ പദ്ധതി, വിവാഹ സഹായ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനം, എസ് എസ് എല്‍ സി – പ്ലസ് ടു അവാര്‍ഡ് വിതരണം, തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് മറ്റു പരിപാടികള്‍.

ബെന്നി ബഹനാന്‍ എംപി, റോജി എം ജോണ്‍ എംഎല്‍എ, മുന്‍ എംഎല്‍എ സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ ബാബു ജോസഫ്, ടെല്‍ക്ക് മുന്‍ ചെയര്‍മാന്‍ എന്‍ സി മോഹനന്‍, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, ബ്‌ളോക്ക് പഞ്ചായത്തു പ്രസിഡന്റ് ബേസില്‍ പോള്‍, കെ കെ അഷറഫ് തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും, പി അനില്‍കുമാര്‍, ഫാ. പോള്‍ മടശ്ശേരി, ഫാ. പോള്‍ മനയപ്പിള്ളി, പവിഴം ഗ്രൂപ്പ് ഡയറക്ടര്‍മാരായ റോയ് ജോര്‍ജ്, ഗോഡ്വിന്‍ ആന്റണി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് രാത്രി 7 ന് മെഗാ ഷോ നടക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com