Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആവേശം ഉണർത്തി ഗോൾഡ് കോസ്റ്റ് മലയാളികൾ ഓണാഘോഷം

ആവേശം ഉണർത്തി ഗോൾഡ് കോസ്റ്റ് മലയാളികൾ ഓണാഘോഷം

ഗോൾഡ് കോസ്റ്റ്:  ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ, ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ, ഈ മാസം 26ന്ഗം ഭീരമായ കലാപരിപാടികളോടെ മലയാളി സമൂഹം ഓണം ആഘോഷിച്ചു.

ആവേശമുയ൪ത്തിയ ചെണ്ടമേളവും, പുലികളിയും, താലപ്പൊലിയും, ആർപ്പുവിളികളുമെല്ലാമായി രാവിലെ 10 ന് ആരംഭിച്ച ആഘോഷം മുഖ്യാതിഥിയായ പ്രമുഖ ഹാസ്യകലാകാരൻ  സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സാജു സി പി യുടെ അധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. സെക്രട്ടറി സെബാസ്റ്റ്യന്‍ തോമസ് സ്വാഗതം പറയുകയും വിശിഷ്ടാതിഥികളായ ഫാ. അശോക്, ഡോ. ടാനിയ തുടങ്ങിയവർ ഓണാശംസകൾ നേർന്നു

സാജൻ പള്ളുരുത്തിയുടെ ഹാസ്യ പരിപാടികൾക്കും, തുടർന്ന് നടന്ന നൂറിലേറെ കലാകാരന്മാരും കലാകാരികളും അണിനിരന്ന ആഘോഷകലാപരിപാടികൾക്കും ജീവാസ് വേനാട്, ആശാ മാർഷൽ തുടങ്ങിയവർ അവതാരകരായി. രുചിക്കൂട്ടുകൾ വാരി വിതറി മൂസാപ്പിളി കാറ്ററിങ് ടീം ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന് ഓണ സദ്യയൊരുക്കി.

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ  വൈസ് പ്രസിഡന്റ് അശ്വതി സരുൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിയോട്സ് വക്കച്ച൯, ട്രീസൺ ജോസഫ്, സിറിൾ സിറിയക്ക്, സോജ൯ പോൾ, സിബി മാത്യു, മാർഷൽ ജോസഫ്, സാം ജോർജ്ജ് എന്നിവർ എല്ലാ പരിപാടികൾക്കും നേതൃത്വം, നൽകുകയും, എക്സിക്യൂട്ടീവ് മെമ്പർ  സിബി മാത്യുവിന്റെ നന്ദിപ്രകടനത്തോടെ ആഘോഷപരിപാടികൾ സമാപിക്കുകയും ചെയ്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments