Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡൺഗാർവൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഡൺഗാർവൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവൻ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ ഈ മാസം 24 ന്മൗണ്ട് മെല്ലറിയിൽ സംഘടിപ്പിച്ചു. ഡൺഗാർവൻ, കാപ്പക്വിൻ, ടാലോ തുടങ്ങിയ  മേഖലകളിൽ നിന്നുള്ള മലയാളികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഓണാഘോഷം രാവിലെ 11. 30 മുതൽ വൈകിട്ട് ഏഴ് മണി വരെ നീണ്ടു. ഓണപൂക്കളമിട്ടുകൊണ്ട് ആരംഭിച്ച പരിപാടികളിൽ തിരുവാതിര, സിനിമാറ്റിക് ഡാൻസ് തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി  കലാ പരിപാടികൾ നടത്തപ്പെട്ടു.

വ്യത്യസ്തമായ നിരവധി ഓണക്കളികൾകൊണ്ട് സമ്പുഷ്ടമായിരുന്നു ഇത്തവണത്തെ ഓണാഘോഷം. കോർക്കിൽ നിന്നുള്ള ആന്റോ കാറ്ററിങ് ഒരുക്കിയ ഓണസദ്യ ആസ്വാദ്യകരമായി. ഓണാഘോഷ വിഡിയോകൾ ആദ്യാവസാനം മനോഹരമായി ചിത്രീകരിച്ചുകൊണ്ട് Maltakaran യൂട്യൂബ് ചാനൽ ആഘോഷപരിപാടികളിൽ നിറഞ്ഞു നിന്നു. ആവേശമുയർത്തി വടംവലി മത്സരവും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു.

ഡൺഗാർവൻ മലയാളി അസോസിയേഷൻ, ഒരു സംഘടന എന്ന നിലയിലേക്ക് ചുവടുമാറ്റുന്നതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. അസോസിയേഷൻ പ്രസിഡന്റ് ആയി ബിജു പോൾ, വൈസ് പ്രസിഡന്റ്   ബിജു കുമാർ, സെക്രട്ടറിയായി  റോണി മാത്യു, ജോയിന്റ് സെക്രട്ടറി  ബിനോയ് കൈനരി തുടങ്ങിയവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് ടോം തോമസ്, സിജോ ജോർഡി, സോനു മാത്യൂസ് ജോർജ്, ക്രിസ്റ്റീന ബോബി, രാജീവ് തോമസ്, പോൾ ജോർജ്, ബസ്സി ആലുക്ക, ബിജോ ആൽബർട്ട് തുടങ്ങിയവരെ തിരഞ്ഞെടുക്കുകയുണ്ടായി. 

അസോസിയേഷൻ ഓഡിറ്ററായി മെൽവിൻ തോമസിനെ ചുമതലപ്പെടുത്തി. സംഘടനയുടെ കൂടുതൽ വിപുലീകരണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അസോസിയേഷൻ പേരായ  Dungarvan Malayali Association ®  2023 ജനുവരി 1 മുതൽ റജിസ്റ്റേർഡ് ട്രേഡ് മാർക്കായി അംഗീകാരം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഈയൊരു പേരിൽ കായിക – സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള അവകാശം Dungarvan Malayali Association ® ൽ നിക്ഷിപ്തമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments