Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ വാര്‍ഷിക മെഗാസ്റ്റാര്‍ ഷോയുടെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ വാര്‍ഷിക മെഗാസ്റ്റാര്‍ ഷോയുടെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ മായാത്ത ദൃശ്യവിസ്മയമൊരുക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചുള്ള മെഗാസ്റ്റാര്‍ ഷോയുടെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു. ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷ വേദിയില്‍ വച്ചായിരുന്നു കിക്ക് ഓഫ്.

കലാക്ഷേത്രയുടെ ചെയര്‍മാന്‍ അജികുമാര്‍ ഭാസ്‌കരന് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയ ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ടാണ് കിക്ക് ഓഫ് കര്‍മം നിര്‍വഹിച്ചത്.

ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററില്‍ സെപ്റ്റംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്ന വിവിധ പരിപാടികളോടെ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികവും മെഗാ താര നിശയും നടക്കും.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കൊപ്പം അമേരിക്കയില്‍ വിവിധ മേഖലകളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സമൂഹത്തിന് സംഭാവന ചെയ്ത പത്ത് കമ്മ്യൂണിറ്റി ഹീറോസിനെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണി നിരക്കുന്ന വര്‍ണാഭമായ വേദിയിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കപ്പെടുക. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറപ്രവര്‍ത്തകരും ഷിക്കാഗോയിലെത്തുന്നു.

ഈ താരനിശയില്‍ സെലിബ്രിറ്റി ഗസ്റ്റായി പ്രമുഖ നര്‍ത്തകിയും നടിയുമായ ആശ ശരത്തും ചലച്ചിത്ര താരം അനു സിത്താര പ്രമുഖ നര്‍ത്തകന്‍ നീരവ് ബവ്‌ലേച്ച, അനുഗ്രഹീത ഗായകന്‍ ജാസി ഗിഫ്റ്റ്, ഗായിക മെറിന്‍ ഗ്രിഗറി എന്നിവരും വേദി അലങ്കരിക്കും. അനൂപ് കോവളം ഫ്‌ളവേഴ്‌സ് ടി.വി ടോപ്പ് സിങ്ങര്‍ ഫെയിം ജെയ്ഡന്‍, കലാഭവന്‍ സതീഷ്, വിനോദ് കുറിമാനൂര്‍, ഷാജി മാവേലിക്കര തുടങ്ങിയ ചലച്ചിത്ര-ടി.വി താരങ്ങളും ഷിക്കാഗോയുടെ മണ്ണിലെത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയയുമായി ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍: 847 630 6462

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com