Wednesday, November 13, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോന്നിയിൽ വീണ്ടും പുലി ഇറങ്ങി; വളർത്ത് മൃഗങ്ങളെ കൊന്നു

കോന്നിയിൽ വീണ്ടും പുലി ഇറങ്ങി; വളർത്ത് മൃഗങ്ങളെ കൊന്നു

പത്തനംതിട്ട; കോന്നി മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. അരുവാപ്പുലം ഊട്ടുപാറ സ്വദേശി സദാശിവന്റെ ആടിനെ പുലി കടിച്ചുക്കൊന്നു. കൂട്ടിൽ നിന്ന ആടിനെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പുലി ആക്രമിച്ചത്.

രാവിലെ ആട്ടിൻകൂട്ടിൽ നോക്കിയപ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്. ആട്ടിൻകൂട്ടിൽ രക്തവും ആടിനെ വലിച്ചു കൊണ്ടുപോയ പാടുകളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നും ആടിന്റെ ശരീരാവശിഷ്ടങ്ങൾ വീട്ടുകാർ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ആടിനെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സമീപ പ്രദേശങ്ങളായ മ്ലാന്തടം, കനകക്കുന്ന് എന്നീ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ കുറ്റിക്കാടുകളിൽ പുലികൾ ഉണ്ടെന്നും ഇവയുടെ ആക്രമണം തങ്ങളെ ഭീതിയിലാഴ്‌ത്തുകയാണെന്നും നാട്ടുകാർ പറയുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments