Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചാണ്ടി ഉമ്മന്റെ വിജയം: മെൽബണിലും ആഘോഷം

ചാണ്ടി ഉമ്മന്റെ വിജയം: മെൽബണിലും ആഘോഷം

മെൽബൺ: ചാണ്ടി ഉമ്മന്റെ തിളക്കമാർന്ന വിജയം മെൽബണിലെ കോൺഗ്രസ് പ്രവർത്തകർ കേക്കുമുറിച്ചും, ലഡു വിതരണം ചെയ്തും ആഘോഷിച്ചു. പിണറായി വിജയന്റെ ഏകാധിപത്യ ദുർഭരണത്തിനെതിരെ കേരള ജനതയുടെ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പുഫലമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.  തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഒഐസിസിയുടെ ഗ്ലോബൽ കമ്മിറ്റിയുടെ സജീവ സാന്നിധ്യവും നാഷണൽ പ്രസിഡന്റുമായ ഹൈനസ് ബിനോയ് പങ്കാളിയാകുകയും ചെയ്തു.

ഒഐസിസി വിക്ടോറിയ പ്രസിഡന്റ് ജിജേഷ് പുത്തൻവീടിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കുര്യൻ പുന്നൂസ് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിജു സ്കറിയ, വിക്ടോറിയ വൈസ് പ്രസിഡന്റ് ഹിൽസോ തങ്കച്ചൻ, ട്രഷറർ അലൻ കുര്യാക്കോസ്, യൂത്ത് കോർഡിനേറ്റർ ജിയോ ഐസക്, ഐടി കോർഡിനേറ്റർ അഫ്സൽ ആരിഫ്, നേതാക്കളായ മനോജ് ഗുരുവായൂർ, വിഷ്ണു എന്നിവർ സംസാരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments