Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിപ; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു; കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും

നിപ; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു; കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും

കോഴിക്കോട് : നിപ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു. 19 കോർ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഐസൊലേഷൻ വാർഡുകളായി പ്രവർത്തിക്കും.

നിപ ബാധിച്ചവരുമായി സമ്പർക്കമുള്ള 702ലധികം ആളുകളുടെ സമ്പർക്ക പട്ടികയാണ് നിലവിൽ തയ്യാറാക്കിയിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് പുലർത്തുന്നത്. വൈകുന്നേരത്തോടെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം എത്തും.

നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയും നിപ്പയുടെ വ്യാപനം തടയുക എന്നതാണ് ജില്ലാ ഭരണ കൂടത്തിന്റെ മുന്നിൽ ഉള്ള പ്രധാന ലക്ഷ്യം. രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ അടക്കം കർശന നിയന്ത്രണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8 പഞ്ചായത്തുകളിലെ 43 വാർഡുകളാണ് ജില്ലയിൽ അടച്ചിട്ടിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ് പ്രധാന വെല്ലുവിളി. 350 ലധികം ആളുകളുടെ സമ്പർക്ക പട്ടികയാണ് തയാറാക്കിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് ആണ് സമ്പർക്ക പട്ടിക തയ്യാറാക്കുന്നത്. നിലവിൽ വലിയ ആശങ്കയ്‌ക്ക് ഉള്ള സാഹചര്യം ഇല്ല എന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ വിലയിരുത്തൽ

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർ കോഴിക്കോട് എത്തിയിട്ടുണ്ട്. ഐസിഎംആർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് കളക്‌ട്രേറ്റിൽ അവലോകന യോഗവും ചേർന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം തുടർനടപടികൾ ഉണ്ടാവും. അതേസമയം രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ലക്ഷണങ്ങളുണ്ട്. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിരിക്കുകയാണ് …

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments