Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിപ; ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരാഴ്ച അവധി

നിപ; ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരാഴ്ച അവധി

കോഴികോട്: ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരാഴ്ച അവധി. ഈ കാലയളവിൽ ക്ലാസുകൾ ഓൺലൈനായി നടക്കും. ഇതിന് വേണ്ട നിർദേശങ്ങൾ നാളെ രാവിലെയോടുകൂടി തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന് ഉച്ചയോടു കൂടി മന്ത്രി മുഹമ്മദ് റിയാസ് വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്.

ഇന്ന് ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ ചെറുവണ്ണൂരിന്റെ അഞ്ചു കീലോമീറ്റർ പരിധിയിൽ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇദ്ദേഹം ഇപ്പോൾ മെഡിക്കൽ കോളേജിൽ ഐസോലേഷനിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com