Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ Burundi ഓണഘോഷം, പൊന്നോണം 2023 എന്ന പേരിൽ ഓഗസ്റ്റ്  27 ന് നടത്തി. ഡബ്ല്യുഎംഎഫ്  Burundiയിലെ മലയാളികളായ മെമ്പർമാർക്കും കുടുംബങ്ങൾക്കും പുറമെ പ്രത്യേകം ക്ഷണിതാക്കളായി തമിഴ്നാട് സ്വദേശികളും പങ്കെടുത്ത ചടങ്ങിൽ, ബുറുണ്ടിയിലെ ഇന്ത്യൻ വ്യവസായികളും ഗുജറാത്ത്‌ വംശജരുമായ  AKBARALI KHOJA, NAZIM RATANI, NADIM RATANI എന്നിവരോടൊപ്പം  പ്രത്യേക അതിഥികളായി ജീവകാരുണ്യ പ്രവർത്തകരായ ഫാദർ രാജേഷ്, സിസ്റ്റർ ലത, സിസ്റ്റർ ഫിലോ എന്നിവരും സന്നിഹിതരായി.

വനിതാ മെമ്പർമാർ ചേർന്ന് മനോഹരമായ അത്ത പൂക്കളം ഒരുക്കി. ഡബ്ല്യുഎംഎഫ് ആഫ്രിക്ക റീജൻ മീഡിയ കോഓർഡിനേറ്റർ JYOTI S KUMAR അവതരിപ്പിച്ച ഓണം പ്രസന്റേഷനോട് കൂടി ആരംഭിച്ച ആഘോഷ പരിപാടിയിൽ, മെമ്പർമാരുടെയും കുട്ടികളുടെയും കലാ പരിപാടികൾ അരങ്ങേറി.

തുടർന്ന്, വനിതാ മെമ്പർമാരുടെ നേതൃത്വത്തിൽ തയാറാക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യ അതിഥികളുടെ പ്രശംസ ഏറ്റുവാങ്ങുന്നതായി. ഉച്ചയ്ക്ക് ശേഷം നടന്ന വിവിധ തരം ഓണക്കളികളിൽ എല്ലാവരും പങ്കാളികളായി. സമാപനത്തോടനുബന്ധിച്ചു, നോർക്ക ഐഡി കാർഡ് വിതരണം ചെയ്യുകയും, വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഡബ്ല്യുഎംഎഫ് നാഷനൽ കൗൺസിൽ ഭാരവാഹികളായഅനൂപ് അളോറ, അനീഷ്‌ ആൽബർട്ട്, പ്രമോദ് അതിയാരത്തിൽ, ജ്യോതി എസ് കുമാർ എന്നിവരോടൊപ്പം ജോസ്വിൻ ക്രസ്റ്റ, ജോൺസൻ തോമസ , അനിഷ ബിനു തുടങ്ങിയവരും ഓണാഘോഷ പരിപാടിക്ക് നേതൃത്വം വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com