Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി


തിരുവനന്തപുരം:കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നത് അടക്കമുള്ള അടിയന്തിര മുൻകരുതലുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം.

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട് നിലവിൽ 9 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി കോഴിക്കോട് ജില്ലാകളക്ടർ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചും, കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ട കുട്ടികളുടെ പഠനം സംബന്ധിച്ചും, നിപ പ്രതിരോധ മാർഗ്ഗങ്ങളെ സംബന്ധിച്ചും സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ബാധകമാകുന്ന നിലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കി.

വായും മൂക്കും മൂടുന്നവിധത്തിൽ എല്ലാവരും കൃത്യമായി മാസ്ക് ധരിക്കുക.
കൈകൾ കൊണ്ട് ഇടയ്ക്കിടക്ക് കണ്ണിലും മൂക്കിലും തൊടാതിരിക്കുക.
ഇടയ്ക്കിടക്ക് കൈകൾ സോപ്പ് വെളളം ഉപയോഗിച്ച് 20 സെക്കൻറ്
എടുത്ത് നന്നായി കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച്
കൈകൾ വൃത്തിയാക്കുക.
4.നിലത്ത് വീണു കിടക്കുന്നതും, പക്ഷി മൃഗാദികൾ കടിച്ചതുമായ പഴങ്ങൾ
ഉപയോഗിക്കരുത്… എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് സർക്കുലറിൽ ഉള്ളത്.


മലപ്പുറം കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ മലപ്പുറം ജില്ലയിൽ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു
സാമൂഹിക അകലം പാലിക്കുക, പനി, തലവേദന, ജലദോഷം മുതലായ അസുഖങ്ങൾ ഉള്ളവർ പൂർണമായി സുഖപ്പെട്ട ശേഷം മാത്രം സ്കൂളിൽ വരിക തുടങ്ങിയവയാണ് പ്രധാന നിർദേശം. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക, വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ളവ തൊടരുത്.

ക്ലാസുകളിൽ കുട്ടികളുടെ ഹാജർ നില സാധാരണയിൽ കുറയുന്നത് ശ്രദ്ധയിൽ പെട്ടാൽ നിർബന്ധമായും നോഡൽ ഓഫീസറെ വിവരം അറിയിക്കണം. പനി, മറ്റ് രോഗലക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികളോട് വീട്ടില്‍ വിശ്രമിക്കാന്‍ സ്ഥാപന അധികൃതര്‍ നിര്‍ദ്ദേശിക്കണം. അസാധാരണമായ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ കൂടുതല്‍ കുട്ടികള്‍ അസുഖം മൂലം അവധി എടുക്കുകയോ ചെയ്യുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം.


മാസ്‌ക് ധരിക്കാനും വീണുകിടക്കുന്ന പഴങ്ങള്‍, വൃത്തിഹീനമായ ഭക്ഷണ സാധനങ്ങള്‍ എന്നിവ കഴിക്കാതിരിക്കാനും കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇക്കാര്യം ഉറപ്പു വരുത്തേണ്ട ചുമതല വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഹയര്‍ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവര്‍ക്കാണ്. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും നിപ രോഗലക്ഷണങ്ങളെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണ ക്ലാസ് നടത്താന്‍ യോഗം ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. അസാധാരണമായ പനി, മറ്റ് നിപ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com