ഗോൾഡ് കോസ്റ്റ് : മലങ്കര ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിന് കീഴിൽ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ഓർത്തഡോക്സ് വെക്കേഷണൽ ബൈബിൾ സ്കൂളിന് തുടക്കം കുറിച്ചു. ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരി ഫാ. ഷിനു ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ഒവിബിഎസിൽ ഫാ. സിനു ജേക്കബ് മുഖ്യാഥിതി ആയിരുന്നു. പ്രധാനാധ്യാപിക ബീനാ ജേക്കബും ഒ വി ബി എസ് കൺവീനർ സ്റ്റെഫി സാംസണുമായിരുന്നു നേതൃത്വം വഹിച്ചത്. ഓസ്‌ട്രേലിയയിൽ ഇപ്പോൾ സ്കൂൾ അവധികാലമാണ്. മാതാതീതമായി എല്ലാവർക്കും ഒവിബിഎസിൽ പ്രവേശനം ഉണ്ട്.