മെൽബൺ: സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും, തിരുനാളിനു മുഖ്യ കാർമ്മികത്വം വഹിക്കുവാനുമായി, മെൽബണിൽ എത്തിച്ചേർന്ന ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് സ്വീകരണം നൽകി.
മെൽബൺ എയർപോർട്ടിൽ എത്തിച്ചേർന്ന മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിനെ, ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷിക ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, കെസിവൈഎൽ അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, കൈക്കാരൻ നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലിൽ, പാരിഷ് ആക്ടിങ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാനായി, മെൽബണിൽ എത്തിച്ചേർന്ന പാർലമെന്റ് അംഗം തോമസ് ചാഴികാടനും ഊഷ്മള സ്വീകരണം നൽകി.
മെൽബൺ എയർപോർട്ടിൽ എത്തിച്ചേർന്ന തോമസ് ചാഴികാടനെ ഷിനോയ് മഞ്ഞാങ്കൽ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രഥമ പിആർഒ റെജി പാറയ്ക്കൻ, ടോം പഴേമ്പള്ളിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
പത്താം വാർഷികം സമാപന സമ്മേളനത്തിലും, ഒക്ടോബർ ഒന്നാം തിയതി നടക്കുന്ന ദശാബ്ധി തിരുനാളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. തിരക്കുകൾക്കിടയിലും സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാനായി, മെൽബണിൽ എത്തിച്ചേരുവാൻ സാധിച്ചതിൽ, അതിയായ സന്തോഷമുണ്ടെന്ന് തോമസ് ചാഴികാടൻ അറിയിച്ചു.