Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിഎംഎ ഓണാഘോഷം സംഘടിപ്പിച്ചു

സിഎംഎ ഓണാഘോഷം സംഘടിപ്പിച്ചു

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സൈഡിൽ വസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ കബൂൽച്ചർ മലയാളീ അസോസിയേഷൻ  ഓണാഘോഷം സംഘടിപ്പിച്ചു. 

പൂത്തിരുവോണം 2023 ഉച്ചയ്ക്ക് 2 മണിമുതൽ ആരംഭിച്ച ഓണാഘോഷം വ്യത്യസ്തമായ ചടങ്ങുകളോടെ കേരളത്തിന്റെ സംസ്കാരവും തനിമയും വിളിച്ചോതുന്ന പരിപാടികളാണ് സി എം എ ഇത്തവണ അംഗങ്ങൾക്കായി സംഘടിപ്പിച്ചത്.

കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾ നിർമിച്ച അത്തപൂക്കളവും, മുത്തുക്കുടകളും ചെണ്ടമേളങ്ങളും പുലികളിയും ഒക്കെയായി തലപൊലിയേന്തിയ വനിതകളും കുട്ടികളും മാവേലിയെ വേദിയിലേക്കാനയിച്ചു.

തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് ബൈജു ഇലഞ്ഞികുടിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ട്രഷറർ പ്രവീൺ ജോസ് മുസ്സോളിനി സ്വാഗതവും വൈസ് പ്രസിഡന്റ് ജീതു ടിറ്റോ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ തികച്ചും കണ്ണിനും കാതിനുംവിരുന്നൊരുക്കി,സി എം എ ലേഡീസ് അവതരിപ്പിച്ച തിരുവാതിര നയനമനോഹരം ആയിരുന്നു ചടങ്ങുകൾക്കു സെക്രട്ടറി റെജി മാത്യു,സുബാഷ് തോമസ്, ആന്റണി ആട്ടോക്കാരൻ, ഡെൽന അലൻ, ജസ്റ്റി ബിജോയ്, അലീന ജോർജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു,

ഷർട്ടുംമുണ്ടും ധരിച്ചു പുരുഷന്മാരും സെറ്റ് സാരിയിൽ സ്ത്രികളും കേരളത്തിന്റെ തനതു ഓർമകളായി  കേരളത്തനിമയിൽ ഗംബിരമായ ഓണസദ്യയും ഒരുക്കിയിരുന്ന കേരളത്തനിമയിലുള്ള ഓണസദ്യയ്ക്ക് ശേഷം നടത്തിയ ഡിജെ പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും നാട്ടിൽ നിന്നും സന്ദർശനത്തിനെത്തിയവർ കൂടി ചുവടുവച്ചതോടുകൂടി സി എം എ യുടെ യൂണിറ്റി സന്തോഷം നല്കുകുന്നതായിരുന്നു.

മാവേലി വേഷത്തിൽ അസോസിയേഷനിലെ ഏറ്റവും മുതിർന്ന മെമ്പർ ടോമിയും പുലികളിയിൽ നിവിൻ ടോം ഷാജി യോടൊപ്പം അലക്സാൻഡ്ര ജെൽറ്റോയും ജോഷ് ബിന്നിയും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments