Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് സ്വർണം; ടീമിൽ മൂന്ന് മലയാളി താരങ്ങൾ; ഇന്ത്യക്ക് 81 മെഡലുകൾ

4×400 മീറ്റർ റിലേയിൽ ഇന്ത്യക്ക് സ്വർണം; ടീമിൽ മൂന്ന് മലയാളി താരങ്ങൾ; ഇന്ത്യക്ക് 81 മെഡലുകൾ

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. 4×400 മീറ്റർ പുരുഷ റിലേയിൽ ഇന്ത്യൻ താരങ്ങൾ സ്വർണം നേടി. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർക്കു പുറമെ, രാജേഷ് രമേഷ് കൂടി ഉൾപ്പെട്ട ടീമാണ് ഒന്നാമതെത്തിയത്.

മൂന്നു മിനിറ്റും ഒരു സെക്കൻഡുമെടുത്താണ് (3:01:58) ടീം സ്വർണം സ്വന്തമാക്കിയത്. ഖത്തർ വെള്ളിയും ശ്രീലങ്ക വെങ്കലവും നേടി. വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ വനിതകൾ വെള്ളി നേടി. മൂന്നു മിനിറ്റും 27 സെക്കൻഡുമെടുത്താണ് (3:27:65) ഇന്ത്യൻ താരങ്ങൾ രണ്ടാമതെത്തിയത്.

പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ വെള്ളി നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 81 ആയി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com