Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.മധ്യ തെക്കന്‍ കേരളത്തിലും മലയോര മേഖലയിയിലും രാത്രിയിലും മഴ തുടരാന്‍ സാധ്യതയുണ്ട്.

അറബികടലിലെ തേജ് അതി തീവ്രചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. ഇന്ന് അര്‍ധരാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോമണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വരെ വേഗതയില്‍ യെമന്‍ തീരത്ത് അല്‍ ഗൈദാക്ക് സമീപം തേജ് കര തൊടും. ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ഹമൂണ്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. നാളെ വൈകുന്നേരത്തോടെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി ബുധനാഴ്ച വൈകിട്ടോടെ ബംഗ്ലാദേശില്‍ കര തൊടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത്തീര മേഖലയിലും, മലയോര ഗ്രാമീണ നഗര മേഖലയിലും ശക്തമായമഴ ലഭിച്ചു. തമ്പാനൂരില്‍ വെള്ളക്കെട്ടുണ്ടായി. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ കരമനയാറിന് ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.കേരള – തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments