Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതീവ്ര ഇസ്ലാമിസ്റ്റുകളെ നാടുകടത്താൻ ആരംഭിച്ച് ഫ്രാൻസ് ; ആദ്യഘട്ടത്തിൽ പുറത്താക്കുക 39 തീവ്ര ഇസ്ലാമിസ്റ്റുകളെ

തീവ്ര ഇസ്ലാമിസ്റ്റുകളെ നാടുകടത്താൻ ആരംഭിച്ച് ഫ്രാൻസ് ; ആദ്യഘട്ടത്തിൽ പുറത്താക്കുക 39 തീവ്ര ഇസ്ലാമിസ്റ്റുകളെ

പാരീസ് :  തീവ്ര ഇസ്ലാമിസ്റ്റുകളെ നടുകടത്തുന്നതിന് തുടക്കമിട്ട് ഫ്രാൻസ് . ആദ്യഘട്ടത്തിൽ റഷ്യയിൽ നിന്നുള്ള 39 തീവ്ര ഇസ്ലാമിസ്റ്റുകളെ നാടുകടത്താൻ തീരുമാനിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു .തീവ്ര ഇസ്ലാമിക വീക്ഷണങ്ങൾ പുലർത്തുന്നവരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം .

ഫ്രഞ്ച് വിഭാഗം റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നാടുകടത്തുന്നവരുടെ പട്ടിക അവർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റഷ്യൻ സർക്കാരിന്റെ സമ്മതത്തോടെയാകും ഫ്രാൻസ് ഇവരെ പുറത്താക്കുന്നത് . മാത്രമല്ല തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന 2000 ത്തോളം പള്ളികളുടെ പട്ടികയും ഫ്രഞ്ച് സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . അവ അടച്ചു പൂട്ടാനുള്ള നടപടിയും ഉടൻ ഉണ്ടാകും – അദ്ദേഹം വ്യക്തമാക്കി.

അദ്ധ്യാപിക കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. ഇതിൽ കുറ്റാരോപിതനായ യുവാവ് തീവ്ര ഇസ്ലാമിസ്റ്റാണെന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ റഷ്യൻ നോർത്ത് കോക്കസസ് റിപ്പബ്ലിക്കായ ഇംഗുഷെഷ്യയിൽ നിന്നുള്ള 20 കാരനായ മുഹമ്മദ് മൊഗൂച്ച്കോവിനെതിരെ ഫ്രഞ്ച് അധികൃതർ കുറ്റം ചുമത്തിയിരുന്നു . ഇസ്ലാമിസ്റ്റ് തീവ്രവാദവുമായി ബന്ധപ്പെട്ട് 60 റഷ്യൻ പൗരന്മാർ കൂടി ഫ്രാൻസിന്റെ ദേശീയ സുരക്ഷാ നിരീക്ഷണ പട്ടികയിലുണ്ട്. അഭയം തേടിയെത്തി ഫ്രാൻസിൽ താമസിക്കുന്ന 20,000-ത്തിലധികം  തീവ്ര ഇസ്ലാമിസ്റ്റുകളെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments