കൊച്ചി: ലോയേഴ്സ് കോൺഗ്രസ് തർക്കം കോടതിയിലെത്തിയിരിക്കെ കെ സുധാകര പക്ഷത്തിനു ഹൈ കോടതിയിൽ വൻ തിരിച്ചടി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വിനീത് കുരിയാക്കോസ് എറണാകുളം മുൻസിഫ് കോടതിയിൽ നൽകിയ ഇൻജംഗ്ഷൻ ഹർജി നീക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വി എസ് ചന്ദ്രശേഖരൻ സമർപ്പിച്ച ഹർജി ഹൈകോടതി തള്ളി. വി എസ് ചന്ദ്രശേഖരനെ ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റാക്കി നാമനിർദ്ദേശം ചെയ്ത നടപടിയെ ചോദ്യം ചെയ്തായിരുന്നു അഡ്വ. വിനീത് കുരിയാക്കോസ് എറണാകുളം മുൻസിഫ് കോടതിയിൽ ഇൻജംഗ്ഷൻ ഹർജി നൽകിയത്.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നിയമാവലിയിൽ തർക്കപരിഹാരത്തിനു വ്യവസ്ഥയുള്ളപ്പോൾ കോടതിയിൽ ഹർജി നിലനിൽക്കില്ലന്നായിരുന്നു എസ് ചന്ദ്രശേഖരന്റെ വാദം. എന്നാൽ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു. വ്യവഹാരം ഇനി എറണാകുളം മുൻസിഫ് കോടതിയിൽ തുടരാം എന്ന് കോടതി അറിയിച്ചു.