Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'എ സി മൊയ്തീനും പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴി; സംസ്ഥാന സെക്രട്ടറി മറുപടി...

‘എ സി മൊയ്തീനും പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴി; സംസ്ഥാന സെക്രട്ടറി മറുപടി പറയണം’: അനിൽ അക്കര

തൃശൂര്‍ : കരിവന്നൂരിൽ സിപിഎം നേതാക്കൾ മുഖ്യപ്രതിയായ സതീശനിൽ നിന്നും പണം കൈപ്പറ്റിയെന്ന വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം അരവിന്ദാക്ഷന്റെ മൊഴിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര.

സിപിഎം മുൻ മന്ത്രി എ സി മൊയ്തീനും, മുൻ എം പി പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴിയുണ്ട്. 5 ലക്ഷം രൂപ സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത്‌ വഴിയാണ് ബിജു കൈപ്പറ്റിയതെന്നാണ് മൊഴിയെന്നും മൊഴി വ്യാജമെങ്കിൽ സിപിഎം ഹൈക്കോടതിയിൽ പോകണെന്നും അനിൽ അക്കര പറഞ്ഞു.

മൊഴി വ്യാജമല്ലാത്തതുകൊണ്ടാണ് അരവിന്ദാക്ഷനെ ഇ ഡി മർദ്ദിച്ചെന്ന കേസിൽ പൊലിസ് കേസെടുക്കാതിരുന്നത്. ദേശാഭിമാനി കൈപ്പറ്റിയ 26 ലക്ഷം ദേശാഭിമാനിക്കാണോ അതോ ഇ പി ജയരാജനാണോ ലഭിച്ചത്? ദേശാഭിമാനി മറുപടി പറയണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com