Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമലയാളികൾക്ക് ആശ്വാസം: സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവിസ് പുനഃരാരംഭിക്കുന്നു

മലയാളികൾക്ക് ആശ്വാസം: സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവിസ് പുനഃരാരംഭിക്കുന്നു

മസ്കത്ത്​: മലയാളികളടക്കമുള്ള പ്രവാസികൾക്ക്​ ആശ്വാസം പകർന്ന്​ ഒമാന്‍റെ ബജറ്റ്​ എയർ വിമാനമായ സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക്​ സർവിസ് പുനഃരാരംഭിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്‌നൗ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക്​ ഡിസംബർ അഞ്ച്​മുതൽ മസ്കത്തിൽനിന്ന്​ നേരിട്ട്​ സർവിസ് നടത്തും​.

ഒക്​ടോബർ ഒന്ന്​ മുതൽ ഈ റൂട്ടുകളിൽനിന്ന്​ സലാം എയർ പൂർണാമയും പിൻവാങ്ങിയിരുന്നു. ഇന്ത്യയിലേക്ക്​ വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസ് നിർത്തുന്നതെന്നാണ്​ അധികൃതർ അറിയിച്ചിരുന്നത്​. ഇതാണിപ്പോൾ പുനഃരാരംഭിക്കാൻ പോകുന്നത്​. ടിക്കറ്റ്​ ബുക്കിങ്ങ്​ നടപടികൾ വരും ദിവസങ്ങളിൽ തുടങ്ങും.

ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) പിന്തുണയും ഒമാൻ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യൻ സെക്ടറിലേക്ക്​ സർവിസുകൾ പുനഃരാരംഭിക്കാൻ സഹായിച്ചതെന്ന്​ സലാം എയർ പ്രസ്താവനയിൽ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments