Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജസ്റ്റിസ് ഫാത്തിമ ബീവിക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖരെത്തിയില്ല; മുസ്ലിം ജമാഅത്തിന് അതൃപ്തി

ജസ്റ്റിസ് ഫാത്തിമ ബീവിക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖരെത്തിയില്ല; മുസ്ലിം ജമാഅത്തിന് അതൃപ്തി

പത്തനംതിട്ട: ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖരെത്താത്തതിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ജമാഅത്ത്. അന്തിമോപചാരമർപ്പിക്കാൻ മന്തി വീണാ ജോർജ് എത്തിയില്ലെന്നും മന്ത്രി വരാത്തതിൽ വിഷമം ഉണ്ടെന്നും പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി, പ്രസിഡന്റ്‌ എച് ഷാജഹാൻ എന്നിവർ പറഞ്ഞു.

മന്ത്രി വരാത്തത് ഒരു കുറവായിത്തന്നെ കാണുന്നു. പൊതുസമൂഹത്തോട് മന്ത്രി വരും ദിവസങ്ങളിൽ മറുപടി പറയണം. മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾക്ക് അവധി നൽകാൻ പോലുമുള്ള മനസ്സുണ്ടായില്ലെന്നും അവർ പറഞ്ഞു.

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്നു ഫാത്തിമ ബീവി. 96-ാം വയസ്സിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു. പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1950 നവംബര്‍ 14നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972ല്‍ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയും 1974ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1980 ജനുവരിയില്‍ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29നാണ് വിരമിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com