മലേഷ്യ: തായ്ലന്‍ഡിനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാനൊരുങ്ങി മലേഷ്യയും. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം രംഗത്ത് നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള മലേഷ്യയുടെ നീക്കങ്ങളാണ് പുതിയ തീരുമാനത്തിന് പിന്നില്‍.
ഇന്ത്യക്കാരും ചൈനീസ് പൗരന്മാരുമാണ് മലേഷ്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നല്ലൊരു ഭാഗവും. കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിച്ച് ഈ രംഗത്തു നിന്നുള്ള വരുമാന വര്‍ദ്ധനവാണ് മലേഷ്യയുടെ പുതിയ തീരുമാനത്തിന് പിന്നിലും. ഡിസംബര്‍ ഒന്നാം തീയ്യതി പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം മലേഷ്യയില്‍ താമസിക്കാം. തന്റെ പാര്‍ട്ടിയായ പീപ്പള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പുതിയ തീരുമാനം നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലേഷ്യയ്ക്ക് പിന്നാലെ ഇന്ത്യക്കാര്‍ക്കും ചൈനീസ് പൗരന്മാര്‍ക്കും വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള പ്രഖ്യാപനം വിയെറ്റ്നാമും ഉടന്‍ നടത്തുമെന്നാണ് സൂചന. ഇന്ത്യക്കാര്‍ക്ക് പുറമെ ചൈനീസ് പൗരന്മാര്‍ക്കും വിയറ്റ്നാം വിസാ രഹിത പ്രവേശനം അനുവദിക്കും. നിലവില്‍ ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ഇറ്റലി, സ്‍പെയിന്‍, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിയറ്റ്നാമില്‍ വിസാ രഹിത പ്രവേശന അനുമതി നല്‍കുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഇലക്ട്രോണിക് വിസകളാണ് നിലവില്‍ നല്‍കുന്നത്.
ഇന്ത്യക്കാര്‍ക്കും തായ്വാനില്‍ നിന്നുള്ളവര്‍ക്കും വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ മാസം തായ്ലന്റും പ്രഖ്യാപിച്ചിരുന്നു. നവംബര്‍ പത്ത് മുതല്‍ അടുത്ത വര്‍ഷം മേയ് 10 വരെ ആറ് മാസത്തേക്കാണ് വിസാ നിബന്ധനകളിലെ ഈ ഇളവ്. സന്ദര്‍ശകരുടെ എണ്ണം കണക്കിലെടുത്ത് ടൂറിസം താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി തന്നെയായിരുന്നു ഈ പ്രഖ്യാപനവും. ശ്രീലങ്കയും പരീക്ഷണ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് വിസാ രഹിത പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യക്കാര്‍ക്കും ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.