തിരുവല്ല: വന്യജീവി ആക്രമണത്തിൽ ഭയന്ന് കഴിയുന്ന ആദിവാസികളും കർഷകരും ഉൾപ്പെടെയുള്ള മനുഷ്യരെ രക്ഷിക്കുവാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യമെങ്കിൽ വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയചെയർമാൻ ഡോ. പ്രകാശ് പി. തോമസ് ആവശ്യപ്പെട്ടു.
2016 മുതൽ 2023 വരെയുള്ള എട്ടു വർഷത്തിനുള്ളിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ തൊള്ളായിരത്തിൽ അധികം പേർ കൊല്ലപ്പെട്ടു എന്നും ആയിരക്കണക്കിന് ആൾക്കാർക്ക് പരിക്കേറ്റു എന്നും കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായി എന്നും ആന ചവിട്ടിയും കടുവ കടിച്ചു കീറിയും കൊല്ലപ്പെട്ടവരുടെ സംഭവങ്ങൾ വർദ്ധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല എന്നും നാഷണൽ ഫോറം ഫോർ പീപ്പിൾ സൈറ്റ് റൈറ്റ് സംസ്ഥാന നേതൃത്വ സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് ബി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു ദേശീയ സെക്രട്ടറി ശശികുമാർ കാളികാവ് സംസ്ഥാന ജനറൽ സെക്രട്ടറി ചിറക്കൽ ബുഷ്റ, ട്രഷറർ എം. നജീബ്, ഭാരവാഹികളായ വാഹിദ നിസാർ, പരമേശ്വരൻ നായർ, രജു ഐതിയൂർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമ്മേളനം മെയ് അഞ്ചിന് കണ്ണൂരിൽ നടക്കുന്നതാണ്.