Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കവർച്ച: തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കവർച്ച: തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായ കവർച്ച നടത്തിയ കേസിൽ തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി. തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തി. 

ടെലട്രാമിൽ പെറ്റ് ലവേർസ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്. മൂന്ന് പേരും കസ്റ്റഡിയിലാണ്. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചത്. വനത്തിനുള്ളിൽ നിന്നാണ് എൻഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുൻപ് ഒരു കൊലക്കേസിലും പ്രതിയാണ്. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി എൻഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സംഘം ഒരു പൊതുമേഖലാ ബാങ്കിലും ഒരു സംഹകരണ സംഘത്തിലും ഒരും ജ്വല്ലറിയിലും മോഷണം നടത്താൻ വൻ കവർച്ചാ പദ്ധതി തയ്യാറാക്കിയിരുന്നു. 

ഭീകരപ്രവർത്തനത്തിന് പണം കണ്ടെത്തുകയായിരുന്നു മോഷണങ്ങളിലൂടെ ലക്ഷ്യമിട്ടത്. 36കാരനായ ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. സത്യമംഗലം വനമേഖലയിലെ ഭവാനിസാഗർ പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. ഇയാൾ എടിഎം കവർച്ച, ഓൺലൈൻ ബാങ്ക് തട്ടിപ്പ് അടക്കം വൻകിട മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നു. പാടൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും വിവരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com