Sunday, November 10, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനോർക്ക-യൂണിയൻ ബാങ്ക് പ്രവാസി ലോൺമേള 182 സംരംഭകർക്ക് വായ്പാനുമതി

നോർക്ക-യൂണിയൻ ബാങ്ക് പ്രവാസി ലോൺമേള 182 സംരംഭകർക്ക് വായ്പാനുമതി

കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ വായ്പാമേളയ്ക്ക് വിജയകരമായ സമാപനം. നാലു ജില്ലകളിലായി ആകെ 483 പ്രവാസിസംരംഭകരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. ഇവരിൽ 182 പേർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുളള പ്രാഥമിക വായ്പാ അനുമതി ലഭിച്ചു.

53 സംരംഭകരെ എൻ.ഡി.പി.ആർ.ഇ എം പദ്ധതിയുടെ ഭാഗമായ മറ്റു ബാങ്കുകൾക്ക് നോർക്ക റൂട്ട്സ് ശുപാർശ ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വായ്പ ലഭ്യമാകും. കോഴിക്കോട് മേളയിൽ പങ്കെടുത്ത 110 പേരിൽ 73 പേർക്കും, വയനാട് 148 ൽ 19 പേർക്കും, കണ്ണൂരിൽ 147 ൽ 55 പേർക്കും, കാസർഗോഡ് 78 ൽ 35 പേർക്കുമാണ് വായാപാനുമതിയായത്. ലോൺ മേളയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി കോഴിക്കോട് നിർവ്വഹിച്ചിരുന്നു.

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രൻസ് പദ്ധതി പ്രകാരമാണ് ലോൺ മേള സംഘടിപ്പിച്ചത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. ‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments