Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളീയം നല്ല പരിപാടിയെന്ന് ഒ രാജഗോപാൽ

കേരളീയം നല്ല പരിപാടിയെന്ന് ഒ രാജഗോപാൽ

തിരുവനന്തപുരം: കേരളീയം നല്ല പരിപാടിയെന്നും നല്ലത് ആര് ചെയ്താലും അംഗീകരിക്കുമെന്നും ബിജെപി നേതാവ് ഒ രാജഗോപാൽ. കേരളീയം വേദിയിലെത്തിയതിന് പിന്നാലെയാണ് കേരളീയത്തെ രാജഗോപാൽ പ്രശംസിച്ചത്. മുഖ്യമന്ത്രിയുടെ നല്ല പ്രഖ്യാപനങ്ങളുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് രാജഗോപാൽ ചോദിച്ചു. ബിജെപിയുടെ ബഹിഷ്കരണത്തെ പറ്റി അറിയില്ലെന്നും എല്ലാത്തിനെയും കണ്ണടച്ച് എതിർക്കേണ്ട കാര്യമില്ലെന്ന് ഒ രാജഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം വേദിയിലേക്കെത്തിയ ഒ രാജഗോപാലിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജഗോപാലിനെ കേരളീയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സിലെത്തിയ രാജ​ഗോപാൽ ആദ്യ നിരയിൽ തന്നെ ഇരുന്നു. ഇരിപ്പിടത്തിനരികിൽ ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഒ രാജ​ഗോപാലിനെ അഭിവാദ്യം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com