Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡാളസിൽ അന്തരിച്ച പാസ്റ്റർ വർഗീസ് ജോണിന്റെ പൊതുദർശനം ഇന്ന്

ഡാളസിൽ അന്തരിച്ച പാസ്റ്റർ വർഗീസ് ജോണിന്റെ പൊതുദർശനം ഇന്ന്

പി.പി ചെറിയാൻ

ഡാളസ്: ഡാളസിൽ അന്തരിച്ച കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ – കുട്ടിയമ്മ ദമ്പതികളുടെ മകൻ  പാസ്റ്റർ വർഗീസ് ജോൺ (85) പൊതുദർശനം ജൂൺ 30 നു വൈകീട്ട് 6 :30 മുതൽ 9 വരെ ഗാർലാൻഡ് ലാവോൺ ഡ്രൈവിലുള്ള ഫസ്റ്റ് അറ്റ് ഫയർവീൽ ചർച്ചിൽ  വെച്ചും സംസ്കാര ശുശ്രൂഷ ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മുതൽ ഫസ്റ്റ് അറ്റ് ഫയർവീൽ ചർച്ചിൽ നടത്തപ്പെടും

1972 – 1988 കാലയളവിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്.  എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ ധാരാളം ലേഖനങ്ങളും  കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ “ആഴത്തിലെ ചെറു മുത്തുകൾ” എന്ന കവിതാ – ചെറുകഥാ സമാഹാരവും , “എന്റെ ഉത്തമ ഗീതങ്ങൾ” എന്ന കവിതാ സമാഹാരവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് .സംസ്കാര ശുശ്രൂഷ ജൂലൈ 1 ശനിയാഴ്ച തുടർന്നു ലൈക്‌വ്യൂ സെമെട്രയിൽ (2343 ലൈക് റോഡ് ലാവോൺ) സംസ്കാരം.

തൃക്കണ്ണമംഗൽ പാറവിള പുത്തൻ വീട്ടിൽ മേരിക്കുട്ടി വർഗ്ഗീസ് ആണ് സഹധർമ്മിണി. മക്കൾ: അനിമോൾ (ആനിപോൾ), അജിമോൾ (ആഷ്ലി മാത്യു). മരുമക്കൾ : തോമസ് പോൾ, ഏബ്രഹാം മാത്യു (റെജി). കൊച്ചുമക്കൾ: ജസ്റ്റിൻ – മിഷേൽ പോൾ, സ്‌റ്റീഫൻ മാത്യു, ജാനിസ് പോൾ, ജയ്സൺ പോൾ, ഷാരൺ മാത്യു. സഹോദരങ്ങൾ: ലീലാമ്മ, ജോർജ്ജ് കുട്ടി, കുഞ്ഞുമോൾ, പരേതരായ റോസമ്മ, ആലീസ്.

Live streaming www.provisiontv.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments