Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃശൂർ ഒഐസിസി ഇൻകാസ് പ്രവർത്തക യോഗം ചേർന്നു

തൃശൂർ ഒഐസിസി ഇൻകാസ് പ്രവർത്തക യോഗം ചേർന്നു

ത്യശൂർ : തിരഞ്ഞെടുപ്പിനായി നാട്ടിലെത്തിയ ഒഐസിസിയിലും ഇൻകാസിലും പ്രവർത്തിക്കുന്നവരുടെ യോഗം തൃശൂർ ഡിസിസിയിൽ ചേർന്നു. കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനവും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ തമ്മിൽ പരസ്പരം പരിചയപ്പെടുകയും ചെയ്തു.

തൃശൂർ ജില്ലാ ഒഐസിസി ഇൻകാസ് കോർഡിനേഷൻ ചെയർമാൻ എൻ. പി. രാമചന്ദ്രന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി മുൻ പ്രസിഡൻ്റും എംപിയുമായ കെ മുരളീധരൻ ഉത്ഘാടനം ചെയ്തു. ഉത്ഘാടനപ്രസംഗത്തിൽ ഒഐസിസി ഇൻകാസ് പ്രവർത്തകർ നടത്തിയ ഇലക്ഷൻ പ്രവർവർത്തനത്തിന്ന് നന്ദി രേഖപ്പെടുത്തുകയും വരാൻ പോകുന്ന എല്ലാ തിരെഞ്ഞെടുപ്പുകൾക്കും ഈ കമ്മിറ്റി ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ ഡിസിസി പ്രസിഡന്റ്‌ ജോസ് വളളൂർ മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി ഇൻകാസ് പ്രവർത്തകർക്ക് ഡിസിസിയിൽ ഒരു റൂം അനുവദിക്കുകയും ചെയ്തു. മുൻ എം എൽ എ ടി. വി. ചന്ദ്രമോഹൻ, ഡിസിസി സെക്രട്ടറി രവി താണിക്കൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു. യോഗത്തിന്ന് സുഭാഷ് ചന്ദ്രബോസ് സ്വാഗതവും എൻ. എ. ഹസ്സൻ നന്ദിയും രേഖപ്പെടുത്തി.

ഡിസിസി പ്രസിഡന്റ്‌ ജോസ് വള്ളൂരുമായി നടന്ന ചർച്ചയിൽ ഒഐസിസിയുടെയും ഇൻകാസിന്റെയും പ്രവർത്തകരായ എൻ. പി. രാമചന്ദ്രൻ, നാസർ കറുകപാടത്ത്, ടി. എ. നാസർ ചന്ദ്രപ്പിന്നി,ഉസ്മാൻ അന്തിക്കാട്,ഇ. വി. പ്രതീപ്, സുഭാഷ് ചന്ദ്രബോസ്, എൻ. എ. ഹസ്സൻ, കെ. എച് താഹിർ, ചന്ദ്രപ്രകാശ് എടമന,ടി. എ. അബു, സോണി, സിജു, ഡേവിസ് വടക്കൻ,നാസർ അൽദാന, ഫൈസൽ താഹനി, ഷാജി കാസ്മി, അബ്ദുൾ ഖാദർ തിരുവത്ര, ഗോപാലകൃഷ്ണൻ,സാംബശിവൻ, എൻ. കെ. സജീവൻ, ബെന്നി പി. ഡി, എബ്രഹാം നെല്ലായി, മാത്യൂ സിറിയക്ക്, യൂസഫ് അലി തുടങ്ങിയവർ പങ്കെടുക്കുകയും ഒഐസിസിയിലും ഇൻകാസിലും പ്രവർത്തിക്കുന്നവർക്ക് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments