മെൽബൺ: ലോകസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയ കോൺഗ്രസിന്റെയും ഇന്ത്യാമുന്നണിയുടെയും വിജയം ഒ ഐ സി സി ഓഷ്യാനയുടെയും വിക്ടോറിയ കമ്മറ്റിയുടെയും നേതൃത്വത്തിൽ പ്രവർത്തകരും നേതാക്കളും ആഘോഷിച്ചു.
ക്ലൈയ്ഡ് ബല്ലാ ബല്ലാ ഹാളിൽ ഒത്തുകൂടിയ പ്രവർത്തകർ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. ഒ ഐ സി സി വിക്ടോറിയാ പ്രസിഡൻറ് കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലിൻ്റെ നേതൃത്വത്തിൽ നിറഞ്ഞു തിങ്ങിയ ജനം ഹർഷാരവത്തോടെ വിജയത്തെ സ്വീകരിച്ചു. ഓഷ്യാനസംഘനാ ചുമതല വഹിക്കുന്ന കൺവീനർ ജോസ്. എം.ജോർജ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് പ്രവർത്തകർക്ക് പങ്കുവച്ചു ആഹ്ലാദം പങ്കിട്ടു.
ഫാസിസ്റ്റ് വർഗീയ ശക്തികളുടെ പിടിയിൽ നിന്നും ജനാധിപത്യത്തേയും ഇന്ത്യാ മഹാരാജ്യത്തേയും തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിൽ യു ഡി എഫിനും ഇന്ത്യാ മുന്നണിക്കുമുണ്ടായ മുന്നേറ്റം ഏറെ പ്രതീക്ഷയ്ക്ക് വകനൽകുന്ന വിജയമാണെന്ന് ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് പറഞ്ഞു. മെൽബണിലെ വിവിധ പ്രദേശങ്ങളിൽ നിന്നും രാത്രി വരെ വിജയം ആഘോഷിക്കാൻ ആളുകൾ എത്തിയിരുന്നു. അനൂപ് ചെറിയാൻ, ഗിരീഷ് പിള്ള,ഷാജി പുല്ലൻ, അജിത്,മോൺസി.വി .ജോർജ്, റെയ്ഗൻ ജോസഫ്, അനിൽ ജയിംസ് , ബിശ്വാസ് ദിവാകരൻ,ജിസ്മോൻ ജോസഫ്, ബിജു പ് പള്ളിപ്പാടൻ, മനു ചാമി, സന്തോഷ് തോമസ് ,ഷാ ഷാജി,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . വിഭവസമൃദ്ധമായ ബിരിയാണിയും ചില്ലി ചിക്കണും വിതരണം ചെയ്താണ് പ്രവർത്തകർ രാത്രി ഒരു മണിയോടെ പിരിഞ്ഞത്.