അബുദാബി: ഇന്ത്യയും യുഎഇയും തമ്മില്‍ പ്രാദേശിക കറന്‍സിയില്‍ ക്രൂഡ് ഓയില്‍ വ്യാപാരം ആരംഭിച്ചു. പത്ത് ലക്ഷം ബാരലിന്റെ ക്രൂഡ് ഓയില്‍ ഇടപാടാണ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷഷനും തമ്മില്‍ നടത്തിയത്. രൂപയിലും ദിര്‍ഹത്തിലും വ്യാപാരം നടന്നതായി യുഎഇയിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ എത്തിയപ്പോഴാണ് ഉഭയകക്ഷി വ്യാപാരങ്ങളില്‍ ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും ഉപയോഗിക്കാനുള്ള ധാരണപാത്രത്തില്‍ ഒപ്പുവച്ചത്. അന്ന് തന്നെ 25 കിലോ സ്വര്‍ണം 12.84 കോടി രൂപയ്ക്ക് ഇന്ത്യയിലേക്ക് അയച്ചിരുന്നു.
വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടില്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്താന്‍ തീരുമാനിച്ചത്. ഇടപാടുകളുടെ ചെലവും സമയവും കുറയ്ക്കുമെന്നതിനൊപ്പം രൂപയുടെ സ്ഥിരതയും കൂട്ടുമെന്നുമാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം 35.10 ബില്യന്‍ ഡോളറിന്റെ പെട്രോളിയം ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്ത്.